مُتَوَقِّيًا عِلْمًا يَكُونُ مُكْثِرًا * قِيلاً وَقَالًا وَالْجِدَالَ مُسَوّلَا ഈ വരിയിലെ ഖീലയും ഖാലയും എങ്ങനെ അർഥം വെക്കാം?
ചോദ്യകർത്താവ്
അബ്ദുൽ ഫത്താഹ്
Mar 19, 2020
CODE :Aqe9636
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മഹനായ സൈനുദ്ദീന്‍ മഖ്ദൂം കബീറിന്‍റെ ഹിദായതുല്‍ അദ്കിയ ഇലാ ത്വരീഖില്‍ഔലിയാ എന്ന ഗ്രന്ഥത്തിലെ വരിയാണിത്. ഉഖ്റവിയായ ആലിമിന്‍റെ അടയാളങ്ങള്‍ വിശദീകരിക്കുന്നതിനിടയിലുള്ള ഒരു വരിയാണിത്.
അല്ലാഹുവിന് വഴിപ്പെടുന്നതില്‍ താല്‍പര്യമുണ്ടാക്കുകയും ദുനിയാവിനെ തൊട്ട് വിരക്തിയുണ്ടാക്കുകയും ചെയ്യുന്ന ഉപകാരപ്രദമായ ഇല്‍മ് നുകരന്നുവനായിരിക്കണം ഉഖ്റവിയായ പണ്ഡിതനെന്നും ഖീലകളും ഖാലകളും അധികരിക്കുന്ന അറിവിനെ തൊട്ട് അകലം പാലിക്കുന്നവനായിരിക്കണമെന്നുമാണ് ഈ വരിയിലും തൊട്ടുമുന്നെയുള്ള വരിയിലുമായി രചയിതാവ് വിശദീകരിക്കുന്നത്.
ഇവിടെ ഖീലയും ഖാലയും എന്നതുകൊണ്ടുള്ള ആശയം, വഴിവക്കിലും അങ്ങാടിയിലുമൊക്കെയായി കൂട്ടംകൂടിയിരുന്ന് സംസാരിക്കുന്ന ആളുകളുടെ വ്യര്‍ത്ഥവും കുറ്റകരവും തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നതുമായ പാഴ്സംസാരങ്ങളാണെന്ന് കിഫായതുല്‍അത്ഖിയാ വ മിന്‍ഹാജുല്‍അസ്ഫിയാ(പേജ് 147)യില്‍ കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.