വിഷയം: ‍ നരകത്തിന്റെ അവകാശികൾ

ഇസ്ലാം അനുസരിച്ച് നരകത്തിന്റെ 3 അവകാശികൾ ആരാണ്?

ചോദ്യകർത്താവ്

Afreed

Sep 15, 2022

CODE :Oth11360

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

അവിശ്വാസിയായി മരിക്കുന്നവരാണ്  യഥാർത്ഥത്തിൽ സ്ഥിരമായ നരകാവകാശികൾ. വിശ്വാസികളിൽ ആരും നരകത്തിൽ ശാശ്വതരല്ല.  പാപികളായ വിശ്വാസികൾ നരകത്തിൽ കടക്കേണ്ടി വന്നാലും അവസാനം സ്വർഗം പുൽക്കാതിരിക്കില്ല. വിശ്വാസികളിൽ നരകം പുൽകേണ്ടി വരുന്ന ഒരുപാട് വിഭാഗങ്ങൾ (മൂന്നിൽ മാത്രം സംക്ഷിപ്തമല്ല എന്നർത്ഥം) വ്യത്യസ്ത ഹദീസുകളിലായി വന്നിട്ടുണ്ട്. കുടുംബബന്ധം വിച്ഛേദിക്കുന്നവർ, ഏഷണി  പറഞ്ഞു നടക്കുന്നവർ, അയൽവാസികളെ ബുദ്ധിമുട്ടിക്കുന്നവർ, അഹങ്കാരികൾ, നരച്ച മുടി കറുപ്പിക്കുന്നവർ, ചെയ്ത നന്മ എടുത്തു പറയുന്നവർ, ഫിത്ന കൊണ്ട് നടക്കുന്നവർ തുടങ്ങിവ അതിൽ ചിലതു മാത്രം.  അല്ലാഹു നരകത്തെ തൊട്ട് നമ്മെ കാത്തു രക്ഷിക്കട്ടെ .

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter