വിഷയം: നബി കുടുംബം
അസ്സലാമു അലൈക്കും നമുക്കറിയാം നമ്മുടെ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞിട്ടുണ്ട് ലോകാവസാനം അടുക്കുമ്പോൾ നമ്മുടെ ഈ ലോകത്ത് 72 ഓളം മുസ്ലിം വിഭാഗം ഉണ്ടാകുമെന്ന് അതിൽ തന്നെ ഒരു വിഭാഗം മാത്രമേ സ്വർഗത്തിൽ പോകുമെന്നും പറഞ്ഞിട്ടുണ്ട് അപ്പോൾ സുന്നിയിലാവട്ടെ മുജാഹിദിൽ ആവട്ടെ എപി മതവിഭാഗത്തിലാവടേ ഇ കെ ആവെട്ട ഒരുപാട് പണ്ഡിതന്മാരുണ്ട് തങ്ങൻമാരുണ്ട് ഏതു മതവിഭാഗത്തിലെ തങ്ങന്മാരെയും പണ്ഡിതന്മാരെയും നമ്മൾ ബഹുമാനിക്കേണ്ടേ അവർ സ്വർഗ്ഗത്തിൽ പോവുകയിലേ
ചോദ്യകർത്താവ്
Hamdan
Aug 19, 2022
CODE :Aqe11310
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
നബി കുടുംബത്തിന് പ്രത്യേക സ്ഥാനം ഇസ്ലാം നൽകിയിട്ടുണ്ട്. അവരെ ആദരിക്കലും ബഹുമാനിക്കലും മുസ്ലിമീങ്ങളുടെ കടമയാണ്. "നബി തങ്ങളെ ഓർത്ത് നിങ്ങൾ നബി കുടുംബത്തെ പ്രത്യേകം പരിഗണിക്കുവിൻ (ബുഖാരി)" എന്ന തിരുവചനം നബി കുടുംബത്തെ പ്രത്യേക പരിഗണിക്കണം എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ, അവരുടെ പാരത്രിക വിജയത്തിനും രക്ഷയ്ക്കും "നബി കുടുംബ ബന്ധം " ഹേതുകമല്ല. അതിനു അവർ സൽക്കർമ്മങ്ങൾ ചെയ്തു റബ്ബിലേക്ക് അടുക്കുക തന്നെ വേണം. " ഓ ഫാത്തിമ, നരകത്തിൽ നിന്ന് രക്ഷ ലഭിക്കാനായി നീ തന്നെ പ്രത്യേകം ഒരുങ്ങിക്കൊള്ളണം. കുടുംബബന്ധം ഉണ്ട് എന്നല്ലാതെ അല്ലാഹുവിൻറെ അടുത്തുളള ശിക്ഷ തടുക്കാനായി എനിക്കൊട്ടും സാധിക്കില്ല" (മുസ്ലിം) എന്ന നബി തിരു വചനം സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. ആകയാൽ , ഏത് വിഭാഗത്തിലെ തങ്ങളായാലും വഴിതെറ്റിയാൽ സ്വർഗ്ഗം പുൽകണമെന്നില്ല. അല്ലാഹു തആല നബിയോടൊപ്പം എല്ലാവരെയും സ്വർഗത്തിൽ കടത്തി അനുഗ്രഹിക്കട്ടെ .
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ