ഒരാളുടെ ഈമാന്‍ മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമോ? വിശ്വാസകാര്യങ്ങളില്‍ മനസ്സില്‍ സംശയം ഉണ്ടായാല്‍ മതത്തില്‍ നിന്ന് പുറത്താവുമോ?

ചോദ്യകർത്താവ്

അഹ്മദ് കബീര്‍ ചാനാരിപേട്ട

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഈമാന്‍ എന്നാല്‍ വിശ്വാസമാണ്. അത് മനസ്സിലുള്ള കാര്യമാണ്. മറ്റൊരാളുടെ മനസ്സിലുള്ളത് അല്ലാഹു പ്രത്യേകമായി അറിയിച്ചുകൊടുത്താലല്ലാതെ വേറൊരാള്‍ക്ക് അറിയുന്നതല്ലല്ലോ. അത്തരം കാര്യങ്ങളില്‍ സാഹചര്യങ്ങള്‍ നോക്കിപോലും വിധി കല്‍പിക്കരുതെന്നും ഹദീസുകളില്‍നിന്ന് വ്യക്തമാവുന്നുണ്ട്. യുദ്ധ വേളയില്‍ വെട്ടാന്‍ ഓങ്ങിയപ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയും അത് രക്ഷപ്പെടാനാണെന്ന വിശ്വാസത്തില്‍ ഖാലിദ്(റ) വെട്ടുകയും ചെയ്തതറിഞ്ഞ്, നിങ്ങള്‍ അവരുടെ ഹൃദയം കീറി നോക്കിയോ എന്ന് പ്രവാചകര്‍ (സ) ചോദിച്ചത് ഹദീസില്‍ കാണാം. സമാനമായ സംഭവം ഉസാമ (റ)വിന്‍റെ ചരിത്രത്തിലും കാണാം. വിശ്വാസകാര്യങ്ങളിലുള്ള സംശയം ഏറെ അപകടം പിടിച്ചതാണ്. അത്തരം ചിന്തകളെ നിയന്ത്രിക്കേണ്ടതും അല്ലാഹുവിലുള്ള വിശ്വാസം വീണ്ടും വീണ്ടും വര്‍ദ്ദിക്കാന്‍ ആവശ്യമായ ദിക്റുകളും മറ്റും പതിവാക്കേണ്ടതുമാണ്. അതേസമയം വസവാസിന്‍റെ ഭാഗമായുണ്ടായുന്ന ഇത്തരം പൈശാചിക ചിന്തകളെ കുറിച്ച് അധികം ചിന്തിച്ച് കൂടുതല്‍ അപകടത്തിലേക്ക് വീഴാതിരിക്കുകയാണ് വേണ്ടത്. പിശാചില്‍നിന്ന് കാവല്‍ ചോദിക്കുകയും رضيت بالله ربا وبالاسلام دينا وبمحمد رسولا എന്ന് പതിവാക്കുകയും ചെയ്യേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter