ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി നിയ്യത് ചെയ്ത് ഖുര്‍ആനും ദിക്റും ചൊല്ലിയാല്‍ അത് അവര്‍ക്കോ നമുക്കോ ഉപകാരപ്പെടുമോ? മരണശേഷം മാതാപിതാക്കളല്ലാത്ത ബന്ധുക്കള്‍ക്കോ മറ്റു പരിചയക്കാര്‍ക്കോ വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്യാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ശംസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ സല്‍കര്‍മ്മങ്ങളെല്ലാം തന്നെ അവര്‍ക്ക് ഉപകാരപ്പെടുമെന്ന് മുമ്പ് പലപ്പോഴായി നാം വിശദമാക്കിയതാണ്. അതേപോലെ, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി ചെയ്യുന്നതും അവര്ക്ക് ഉപകരിക്കുമെന്നും അവയുടെ പ്രതിഫലം ഉദ്ദേശിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുമെന്നാണ് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നത്. കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഇആനതില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter