സുന്നി എന്ന വാക്ക് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ..?

ചോദ്യകർത്താവ്

അബ്ദുല്‍ റഊഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. സുന്നി എന്നത് സുന്നത് എന്ന അറബി പദത്തിലേക്ക് ചേര്‍ത്ത് പറയുന്നതാണ്. സുന്നത് എന്നാല്‍ പ്രവാചകരുടെ തിരുചര്യയാണ്. ആ തിരുചര്യ ജീവിതത്തില്‍ പാലിക്കുന്നവര്‍, സുന്നതിലേക്ക് ചേര്‍ന്നു നില്‍ക്കുന്നവര്‍ എന്നൊക്കെയാണ് സുന്നി എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഖുര്‍ആനും തിരുസുന്നതുമാണല്ലോ വിശ്വാസിയുടെ അടിസ്ഥാനം. നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter