ഏഴു വൻകുറ്റങ്ങൾ വിശദീകരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് റശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏഴ് വന്‍പാതകങ്ങളെ പ്രവാചകര്‍ (സ) പ്രത്യേകം എണ്ണിപ്പറഞ്ഞതായി കാണാം. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ നബി (സ) പറയുന്നതായി കാണാം, നിങ്ങള്‍ വിനാശകരമായ ഏഴ് പാപങ്ങളെ സൂക്ഷിക്കുക. അത് കേട്ട് അനുയായികള്‍ ചോദിച്ചു, അവ ഏതൊക്കെയാണ് പ്രവാചകരേ. നബി (സ) പറഞ്ഞു, അല്ലാഹുവില്‍ പങ്കുവെക്കുക (ശിര്‍ക്), സിഹ്റ് ചെയ്യല്‍, അല്ലാഹു നിഷിദ്ധമാക്കിയ ശരീരത്തെ വധിക്കല്‍, പലിശ തിന്നല്‍, യതീമിന്‍റെ സ്വത്ത് ഭക്ഷിക്കല്‍, യുദ്ധവേളയില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളായ വിശ്വാസി സ്ത്രീകളെ കുറിച്ച് അപവാദം പറയല്‍ എന്നിവയാണവ. ദോഷങ്ങളില്‍നിന്ന് വിട്ട് നിന്ന് വിശ്വാസികളായി ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter