അമുസ്‍ലിം കുടുംബത്തില്‍ നിന്ന് മരിച്ച കുട്ടികള്‍ സ്വര്‍ഗ്ഗത്തിലാണോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അമുസ്‍ലിം കുട്ടികള്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എന്നതില്‍ വിത്യസ്ത അഭിപ്രായമാണ് പണ്ഡിതര്‍ക്കിടയിലുള്ളത്. ഒന്ന്: അള്ളാഹു ഉദ്ദേശിച്ച പോലെയാവും പ്രത്യേക അഭിപ്രായം പറയേണ്ടതില്ല. ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്ത് ഹദീസില്‍ ഇങ്ങനെ കാണാം. അമുസ്ലിം കുട്ടികളെ കുറിച്ച് നബിയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി പറഞ്ഞു അള്ളാഹു അവരെ സൃഷ്ടിച്ചപ്പോള്‍ അവര്‍ എന്താണ് പ്രവര്‍ത്തിക്കുകയെന്ന് അറിവുള്ളവനാണ്. രണ്ട്: കുട്ടികള്‍ അവരുടെ പിതാക്കളോട് കൂടെയുണ്ടാവും. അമുസ്ലിം കുട്ടികള്‍ നരകത്തിലാണ് എന്നറിയിക്കുന്ന ഹദീസുകള്‍ കാണാം. സലമതു ബ്നു അശ്ജഈ പറയുന്നു ഞാനും എന്റെ സഹോദരനും നബിയുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു ഞങ്ങളുടെ ഉമ്മ ഇസ്ലാമിനു മുമ്പ് മരിച്ച് പോയി. അവള്‍ അഥിതികളെ സല്‍കരിക്കുകയും കുടുംബ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. പക്ഷെ അവള്‍ ഞങ്ങളുടെ ഒരു സഹോദരിയെ കുഴിച്ച് മൂടിയിട്ടുണ്ട്. അപ്പോള്‍ നബി പറഞ്ഞു കുഴിച്ച് മൂടിയവളും മൂടപ്പെട്ടവളും നരകത്തിലാണ്. മൂന്ന്: അവര്‍ അന്ത്യ നാളില്‍ പരീക്ഷണത്തിനു വിധേയമാക്കപ്പെടും അതില്‍ വിജയിച്ചാല്‍ സ്വര്‍ഗ്ഗാവകാശികളായിത്തീരും. നാല്: അവര്‍ സ്വര്‍ഗ്ഗത്തിലാണ്.   നബി (സ) ഇബ്റാഹീം നബി (അ) യോട് കൂടെ മുസ്‍ലിംകളുടേയും അമുസ്‍ലിംകളുടേയും കുട്ടികളെ കണ്ടതായി ബുഖാരി ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്. എല്ലാ കുട്ടികളും ജനിക്കുമ്പോള്‍ ഫിത്വറതിലായാണ് (മുസ്ലിമായാണ്) ജനിക്കുന്നത് പിന്നെ അവരുടെ മാതാപിതാക്കളാണ് അവരെ ജൂതരും ക്രൈസ്തവരുമാക്കിമാറ്റുന്നത് എന്നും ഹദീസില്‍ കാണാം. അവര്‍ മണ്ണായിത്തീരുമെന്നും അഅ്റാഫിലാണെന്നും സ്വര്‍ഗ്ഗത്തില്‍ സേവനം ചെയ്ത് കൊണ്ടിരിക്കുന്നവരാണെന്നും അഭിപ്രായങ്ങളുണ്ട്. അവര്‍ സ്വര്‍ഗ്ഗത്തിലാണെന്ന അഭിപ്രായമാണ് ശരിയായ അഭിപ്രായമെന്നും പല പണ്ഡിതരും അങ്ങനെയാണ് പറഞ്ഞതെന്നും ഇമാം നവവി (റ) പറയുന്നുണ്ട്. റസൂലിനെ അയക്കുന്നത് വരെ നാം ശിക്ഷിക്കുകയില്ലെന്ന ആയത് അതിനു തെളിവാണ്. മാത്രമല്ല കുട്ടിക്കു തക്‍ലീഫുമില്ലെന്ന് നവവി ഇമാം തുടര്‍ന്നു പറയുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter