വിഷയം: ഇല്‍മുല്‍കലാം
'ഇൽമുൽ കലാം' എന്നാലെന്താണ്? വിശദീകരിക്കാമോ?
ചോദ്യകർത്താവ്
Muhammed
May 3, 2020
CODE :Aqe9770
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിശ്വാസപരമായ കാര്യങ്ങള്‍ അവയുടെ തെളിവുകളില്‍ നിന്ന് നിര്‍ദ്ധാരണം ചെ്യതെടുക്കുന്ന വിജ്ഞാനശാഖയുടെ പേരാണ് ഇല്‍മുല്‍കലാം. ഇല്‍മുല്‍അഖീദ, ഇല്‍മുത്തൌഹീദ് എന്നിങ്ങനെ പല പേരിലും ഈ വിജ്ഞാനശാഖ അറിയപ്പെടുന്നുണ്ട്.
ഈ വിജ്ഞാനശാഖക്ക് സംസാരം/ചര്‍ച്ച എന്നൊക്കെ അര്‍ത്ഥം വരുന്ന കലാം എന്ന പദം ഉപയോഗിച്ച് പേരുവെക്കപ്പെടാനുള്ള പല കാരണങ്ങളും മഹാന്മാര്‍ വിശദീകിരിച്ചിട്ടുണ്ട്.
വിശ്വാസപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഇന്നാലിന്ന വിഷയത്തിലുള്ള കലാം എന്നിങ്ങനെ തലവാചകങ്ങളായി ഉപോയോഗിക്കല്‍ പതിവുണ്ടായിരുന്നു. ഈ വിജ്ഞാനശാഖയുടെ പ്രധാനപ്പെട്ട ചര്‍ച്ചകളിലൊന്നാണ് അല്ലാഹുവിന്‍റെ കലാം. മുന്‍ഗാമികള്‍ക്കിടയില്‍ തന്നെ ഏറെ വിവാദമായ ചര്‍ച്ചാവിഷയമാണ് അല്ലാഹുവിന്‍റെ കാലം. ഈ കാരണങ്ങളൊക്കെ ഈ വിജ്ഞാനശാഖക്ക് ഇല്‍മുല്‍കലാം എന്ന് പേര് വരാന്‍ കാരണമായെന്ന് (നിബ്റാസ് 17) കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.