വിഷയം: വിവാഹം
വിവാഹം കഴിക്കാൻ പാടില്ലാത്തത് ആരെയൊക്കെ
ചോദ്യകർത്താവ്
അയ്യൂബ്
Dec 19, 2022
CODE :Cou11897
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഉമ്മമാര്‍ (പിതാവോ മാതാവോ വഴി ഒരാളുടെ നസബ ചെന്നെത്തുന്ന എല്ലാ സ്ത്രീകളും ഉമ്മമാരാണ്) പെണ്‍മക്കള്‍ (നിന്നെലേക്ക് നസബ വന്ന് ചേരുന്ന എല്ലാ സ്ത്രീകളും പെണ്‍മക്കളാണ്) സഹോദരിമാര്‍, സഹോദര സഹോദരീ പുത്രികള്‍, പിതാവിന്‍റെ സഹോദരിമാരും മതാവിന്‍റെ സഹോദരിമാരും (പിതാവ് എന്നാല്‍ മുമ്പ് മാതാവിനെ കുറിച്ച് പറഞ്ഞ പോലെ നിന്‍റെ നസബ ചെന്നെത്തുന്ന എല്ലാ പുരുഷന്മാരുമാണ്), പ്രസ്തുത ഏഴു ബന്ധങ്ങള്‍ മുലകുടി ബന്ധം മുഖേനയും മഹ്റമാണ്, പിതാവിന്‍റെയും മക്കളുടേയും ഭാര്യമാര്‍, ഭാര്യയുടെ ഉമ്മമാര്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭാര്യയുടെ പെണ്‍മക്കള്‍ തുടങ്ങിയവരൊക്കെ വിവാഹ ബന്ധം പാടില്ലാത്ത മഹ്റമുകളാണ്.
വിശദമായി ഇവിടെ വായിക്കാം.
കൂടുതലറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.