പള്ളിയിലെ ഔദ്യോഗിക ജമാത് കഴിഞ്ഞാല്‍ പിന്നീട് വരുന്നവര്‍ നടത്തുന്ന ജമാത് നിസ്കാരത്തിനു യഥാര്‍ത്ഥ ജമാതിന്റെ കൂലി കിട്ടുമോ? ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനെക്കാള്‍ നല്ലതാണോ ആ ജമാഅത്തില്‍ ചേരല്‍?

ചോദ്യകർത്താവ്

Anvar Aboobacker

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏതൊരു ജമാഅതിനും അതിന്റേതായ കൂലിയുണ്ട്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഉത്തമമാണ് ജമാഅതായി നിസ്കരിക്കല്‍. ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്നത് ഏതിനാണോ ആ ജമാഅതിനാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുക എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. ഏതൊരു പള്ളിയിലെയും ഔദ്യോഗിക ജമാഅത് ആദ്യസമയത്തും കൂടുതല്‍ പേരുള്ളതും ആകുമെന്നതിനാല്‍ അത് തന്നെയാണ് കൂടുതല്‍ പ്രതിഫലത്തിനര്‍ഹമാവുക. ഏറെ സൂക്ഷമതയുള്ള മുന്‍കാലപണ്ഡിതരില്‍ പലരും വല്ല കാരണത്താലും ഔദ്യോഗിക ജമാഅത് കഴിഞ്ഞ ശേഷം പള്ളിയിലെത്തുകയും വേറെ ജമാഅത് ആളില്ലാതിരിക്കുകയും ചെയ്താല്‍ ഒരിക്കല്‍ നിസ്കാരം നിര്‍വ്വഹിച്ച ഏതെങ്കിലും ഒരാളെ വിളിച്ച് തനിക്ക് മഅ്മൂമായി നിസ്കരിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് അവരുടെ ചരിത്രത്തില്‍ കാണാവുന്നതാണ്. ജമാഅതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്നൊക്കെ മനസ്സിലാവുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter