നിസ്കാരത്തില്‍ ജമാഅത്ത് ഉപേക്ഷിക്കുന്നവരുടെ വീട് കത്തിക്കണമെന്ന് ഹദീസില്‍ ഉണ്ടെന്ന പറയുന്നു. ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ((എന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവനെ തന്നെയാണ് സത്യം. ഞാന്‍ വിറക് ശേഖരിക്കാന്‍ കല്‍പിക്കാന്‍ ആലോചിക്കുന്നു. എന്നിട്ട് നിസ്കാരത്തിനു ഞാന്‍ കല്പന നല്‍കുന്നു. അതിനു വേണ്ടി ബാങ്കു കൊടുക്കുന്നു. പിന്നീടൊരാളെ ഇമാം നില്‍കാന്‍ നിര്‍ദ്ദേശിക്കുന്നു. പിന്നെ (നിസ്കാരത്തില്‍ പങ്കെടുക്കാത്ത) ആണുങ്ങളുടെയടുത്ത് ചെന്ന് അവരെ അവരുടെ വീടുകളിലിട്ട് കരിച്ചു കളഞ്ഞാലോ.)) ബുഖാരി, മുസ്ലിം, ഇബ്നു മാജ, അഹ്മദ് എന്നിവര്‍ വ്യത്യസ്തമായി റിപോര്‍ട്ട് ചെയ്ത ഹദീസാണിത്. മുനാഫിഖുകള്‍ക്ക് ഏറ്റവും ഭാരം തോനുന്ന നിസ്കാരങ്ങളാണ് സുബ്ഹും ഇശായും എന്ന ആമുഖത്തോടെ റസൂല്‍ (സ) ജമാഅതിനെത്താത്തവരെ കരിച്ചു കളഞ്ഞാലോ എന്നാലോചിക്കുന്നുവെന്ന റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇത് ഈ രണ്ടു നിസ്കാരങ്ങളെ കുറിച്ചാണെന്നും ഇത് മുനാഫിഖുകളെ കുറിച്ചാണെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. നബി(സ)യുടെ പിന്നില്‍ നിസ്കരിക്കുകയെന്ന മഹത്തായ പ്രതിഫലം നഷ്ടപ്പെടുത്താന്‍ ഒരു മുനാഫിഖിനു മാത്രമേ കഴിയുകയുള്ളൂ. അതിനാലിത് മുനാഫിഖുകളെ കുറിച്ചാണെന്നും അഭിപ്രായമുണ്ട്. മറ്റൊരു റിപോര്‍ട്ടില്‍ ഇത് ജുമുഅക്കു പിന്തുന്നവരാണെന്നും കാണാം. ഇമാം അഹ്‍മദ് (റ) റിപോര്‍ട്ട് ചെയ്ത ഹദീസില്‍ ((സ്ത്രീകളും കുട്ടികളുമില്ലെങ്കില്‍ അവരുടെ വീടുകള്‍ കരിച്ചു കളഞ്ഞാലോ എന്നാലോചിക്കുന്നു.)) എന്നുണ്ട്. നബി(സ)യുടെ ഈ വചനം ജമാഅത് നിസ്കാരം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ജമാഅത് ഫര്‍ള് ഐനാണെന്നു വരെ ചില മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. സമ്പത്തുകൊണ്ട് ഒരാളെ ശിക്ഷിക്കാമെന്നത് എടുത്തു കളയുന്നതിനു മുമ്പായിരുന്നു ഇതെന്ന് ഇമാം നവവി(റ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ കരിച്ച് കൊല്ലല്‍ അനുവദനീയമായ രണ്ടു കാര്യങ്ങളിലൊന്നായി ഇതിനെ എണ്ണിയിട്ടുണ്ട്. മറ്റുള്ളവരെ ജമാഅത്തിലേക്ക് കൊണ്ടു വരാനും മറ്റുമായി ജമാഅതില്‍ നിന്ന് പിന്താമെന്നും ഈ ഹദീസില്‍ നിന്നു നിരീക്ഷിക്കപ്പെടുന്നു. നബി(സ) തങ്ങള്‍ അങ്ങനെ കരിച്ചു കളയുന്നതിനെ സംബന്ധിച്ച് ആലോചിച്ചുവെങ്കിലും അത് നടപ്പാക്കാത്തതിനാല്‍ അങ്ങനെ ഒരു വിധി ശറഇലില്ലെന്നാണ് ഫുഖഹാക്കളുടെ പക്ഷം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter