കൃഷിയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിക്കുമോ

ചോദ്യകർത്താവ്

ബശീര്‍ കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. مَنْ كَانَتْ لَهُ أَرْضٌ، فَلْيَزْرَعْهَا أَوْ لِيَمْنَحْهَا، فَإِنْ لَمْ يَفْعَلْ، فَلْيُمْسِكْ أَرْضَهُ ആര്‍ക്കെങ്കിലും സ്വന്തമായി ഭൂമി കൈവശം ഉണ്ടെങ്കില്‍ അവന്‍ അതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ തന്റെ സഹോദരന് കൃഷി ചെയ്യാനായി നല്‍കട്ടെ. അത് ചെയ്യുന്നില്ലെങ്കില്‍ ഭൂമി കൈവശം വച്ചുകൊള്ളട്ടെ. ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് പണ്ഡിതന്മാര്‍ പറയുന്നു. തന്റെ സമ്പത്തില്‍ മനുഷ്യന് ഉപകാരമുണ്ടായിരിക്കണം. അപ്പോള്‍ ഒരാള്‍ക്ക് ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷി ചെയ്ത് ഉപകാരം നേടണം. അല്ലെങ്കില്‍ തന്റെ സഹോദനു കൃഷി ചെയ്യാന്‍ വിട്ടു നല്‍കി പ്രതിഫലം നേടണം. ഇതും രണ്ടും ചെയ്യുന്നില്ലെങ്കില്‍ ഭൂമി കൈവശം വെച്ച് കൊള്ളുകയെന്ന് ആക്ഷേപസ്വരത്തിലാണ് നബി തങ്ങള്‍ പറയുന്നത്. ഉളുപ്പില്ലെങ്കില്‍ തോന്നിയത് ചെയ്തോ എന്ന് പറയും പോലെ. ഈ ഹദീസില്‍ നിന്നും കൃഷിക്ക് ഇസ്‍ലാം നല്‍കിയ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. ജോലികളുടെ കൂട്ടത്തില്‍ ഏറ്റവും സ്രേഷ്ടമായ ജോലി കൃഷിയാണെന്നാണ് ഇസ്‍ലാമിന്റെ അധ്യാപനം. أن الزراعة أطيب കൃഷിയാണ് ഏറ്റവും നല്ല ജോലിയെന്ന് ഇമാം നവവി (റ) മജ്മൂഇല്‍ പറയുന്നു. കൈ കൊണ്ടുള്ള അധ്വനമാണ് ഏറ്റവും നല്ലത്. അത് കൃഷിയാണെങ്കില്‍ വളരെ നല്ലതാണെന്നും ഇമാം നവവി (റ) പറയുന്നു. കാരണം അത് തവക്കുലുമായി ബന്ധപ്പെട്ടതും മുസ്‍ലിംകള്‍ക്കും മൃഗങ്ങള്‍ക്കും പൊതു ഉപകാരവും അതിലുണ്ട്. നബി തങ്ങള്‍ പറയുന്നു: ما من مسلم يغرس غرسا إلا كان ما أكل منه له صدقة وما سرق منه له صدقة ولا يرزؤه أحد إلا كان له صدقة ഒരു മുസ്‍ലിം എന്തെങ്കിലും നട്ടാല്‍ അതില്‍ നിന്ന് സ്വയം ഭക്ഷിക്കുന്നത് അവന് സ്വദഖയാണ്. അതില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നതും സ്വദഖയാണ്. അതില്‍ നിന്ന് ആര് എന്ത് ഏത് വിധേന കുറവ് വരുത്തിയാലും സ്വദഖയാണ്. മറ്റോരു ഹദീസില്‍ കാണാം. لا يغرس مسلم غرسا ولا يزرع زرعا فيأكل منه انسان ولا دابة ولا شئ إلا كانت له صدقة എന്തെങ്കിലും നടുകയോ കൃഷി ചെയ്യുകയോ ചെയ്താല്‍ അതില്‍ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ അത് അവനു സ്വദഖയാണ്.  فلا يغرس المسلم غرسا فيأكل منه إنسان ولا دابة ولا طير إلا كان له صدقة إلى يوم القيامة ഒരാള്‍ വല്ലതും നട്ടാല്‍ അത് നില നില്‍കുന്നകാലമത്രയും, പക്ഷി മൃഗാതികളും മനുഷ്യനും ഭക്ഷിക്കുന്നത് സ്വദഖയാണ്. ഈ ഹദീസുകളില്‍ നിന്ന് വൃക്ഷം നടുന്നതിന്റെയും കൃഷി ചെയ്യുന്നതിന്റെയും സ്രേഷ്ടത മനസ്സിലാക്കാം. അടുത്ത നിമിഷം അന്ത്യനാള്‍ സംഭവിക്കുമെന്നുറപ്പായാലും തന്റെ കയ്യിലുള്ള വൃക്ഷത്തൈ നട്ടുകൊള്ളട്ടെയെന്ന് നബി (സ്വ) ആഹ്വാനം ചെയ്തിരിക്കുന്നു. الْتَمِسُوا الرِّزْقَ فِي خَبَايَا الْأَرْضِ ഭൂമിയില്‍ കൃഷി ചെയ്ത് നിങ്ങള്‍ ഭക്ഷണമന്വേഷിക്കുകയെന്ന് നബി (സ്വ) പറയുന്നു. ഇമാം ഖുര്‍ത്വുബി (റ) പറയുന്നു: കൃഷി സമൂഹ്യബാധ്യതകളില്‍ (فرض كفاية) പെട്ടതാണ്. അത് കൊണ്ട് ഭരണാധികാരികള്‍ ജനങ്ങളെ കൃഷി ചെയ്യാനും അത് പോലെ മരങ്ങള്‍ നടാനും നിര്‍ബന്ധിപ്പിക്കണം. തന്റെ അവസാന കാലത്ത് കൃഷിചെയ്യുകയും മരം നടുകയും ചെയ്തു കൊണ്ടിരുന്ന മുആവിയ (റ) അതിനെ സംബന്ധിച്ച് ചൊദിച്ചപ്പോള്‍ പറഞ്ഞു: ഇതിന്റെ ഫലങ്ങള്‍ എനിക്ക് കിട്ടണമെന്ന ആഗ്രഹം കൊണ്ടല്ല. മനുഷ്യന്‍ മനുഷ്യനാവുന്നത് മരണശേഷം സുകൃതങ്ങള്‍ ബാക്കിയാവുമ്പോഴാണെന്ന കവിതയാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter