പുരുഷൻ നീക്കം ചെയ്യേണ്ടത് ഏതൊക്കെ രോമങ്ങളാണ്? അവയില്‍ നെഞ്ചിന്‍റെ ഭാഗത്ത് ഉള്ളതും പൊക്കിളിന്‍റെ ഭാഗത്ത് ഉള്ളതും പെടുമോ?

ചോദ്യകർത്താവ്

Shafeek Kv

Feb 22, 2021

CODE :Fiq10063

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പുരുഷന് താടി നീട്ടിവളര്‍ത്തല്‍ സുന്നത്താണ്. താടിയും പുരികവും നീക്കം ചെയ്യല്‍ കറാഹത്താണ് (തുഹ്ഫ 9:436)

കക്ഷരോമം പറിച്ചൊഴിവാക്കലും ഗുഹ്യരോമങ്ങള്‍ വടിച്ചുകളയലും സുന്നത്താണ്. ചുണ്ടുകളുടെ നിറം വെളവാകുന്ന തരത്തില്‍ മീശ വെട്ടി ചെറുതാക്കലും പുരുഷന് സുന്നത്തുണ്ട് (ഇആനതുത്ത്വാലിബീന്‍ 2:97). എന്നാല്‍ മീശ വടിച്ചുകളയലോ പറിച്ചൊഴിവാക്കലോ കറാഹത്താണ് (തുഹ്ഫ 2:516)

തലമുടി നീക്കം ചെയ്യല്‍ ഹജ്ജ്, ഉംറ വേളകളില്‍ ബന്ധപ്പെട്ട് സുന്നത്ത് വരുന്നതാണ്.  കുഞ്ഞിന്‍റെ ജനനത്തോടനുബന്ധിച്ച് തലമുടി കളയല്‍ സുന്നത്തുണ്ട്. അമുസ്ലിം ഇസ്ലാം സ്വീകരിച്ചാലും    തലമുടി നീക്കം ചെയ്യല്‍ സുന്നത്താണ്. മറ്റു സമയങ്ങളില്‍ തലമുടി നീക്കലും വളര്‍ത്തലും അനുവദനീയമാണ്. തലമുടി നീട്ടി വളര്‍ത്തല്‍ പ്രയാസമാവുന്നവനും അത് വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തവനും തന്‍റെ നിലവാരമനുസരിച്ച് മുടി നീട്ടി വളര്‍ത്തല്‍ മോശമായവനും മുടി നീക്കം ചെയ്യല്‍ സുന്നത്താണ്.   (ഇആനതുത്ത്വാലിബീന്‍ 2:97).

നെഞ്ചിന്‍റെ ഭാഗത്തും പൊക്കിളിന്‍റെ ഭാഗത്തുമുള്ള രോമങ്ങള്‍ പ്രത്യേകം നീക്കം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല. അവയുടെ ആധിക്യം കാരണം പ്രയാസമോ അഭംഗിയോ ഉണ്ടെങ്കില്‍ നീക്കം ചെയ്യാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter