വിഷയം: അശുദ്ധി സമയത്തെ വുളൂഅ്
സ്ത്രീകൾ അശുദ്ധിയുടെ സമയത്ത് വുളൂഅ് ചെയ്യുന്നതിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
Razwina
Jul 27, 2022
CODE :Dai11269
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
വലിയ അശുദ്ധിയുടെ സമയത്ത് സ്ത്രീകൾ വുളൂഅ് ചെയ്യുന്നതിനെപ്പറ്റി ആയിരിക്കും സഹോദരിയുടെ ചോദ്യം എന്ന് വിചാരിക്കുന്നു. ആർത്തവരക്തമോ പ്രസവ രക്തമോ വന്നുകൊണ്ടിരിക്കുന്ന സമയത്ത് സ്ത്രീകൾക്ക് വുളൂഅ് ചെയ്യാൻ പാടില്ല(ഹറാം). സാധുവാകുന്നതും അല്ല . എന്നാൽ, രക്തം നിലച്ചതിനു ശേഷം കുളിക്കുന്നതിനു മുമ്പായി തിന്നാനോ കുടിക്കാനോ ഉറങ്ങാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വുളൂഅ് ചെയ്തു തിന്നുകയോ കുടിക്കുകയോ ഉറങ്ങുകയോ ചെയ്യലാണ് സുന്നത്(ഫത്ഹുൽ മുഈൻ)
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ