വിഷയം: ‍ കിടന്നുറങ്ങേണ്ട രീതി

ഇസ്ലാമിക വീക്ഷണത്തിൽ കിടന്നുറങ്ങേണ്ട രീതി എങ്ങനെ ? തല, കാല് ഇവ ഏതു 'ദിക്കി'ലേക്ക് ആണ് വരേണ്ടത്? നെഞ്ച്,മുഖം ഇവ 'ഖിബില'യിലേക്ക് വരുന്ന വിധം വലതു ഭാഗം ചരിഞ്ഞ് കിടക്കണം എന്നാണല്ലോ? ദയവായി വിശദീകരിക്കുക. (ശിഹാബുദ്ദീൻ, തിരുവനന്തപുരം)

ചോദ്യകർത്താവ്

ശിഹാബുദ്ദീൻ

Aug 4, 2022

CODE :Dai11284

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

കിടക്കുമ്പോൾ വലത്തെ ഭാഗത്തേക്ക് ചെരിഞ്ഞ് ഖിബ്ലയിലേക്ക് മുന്നിട്ടു കൊണ്ടായിരിക്കണം കിടക്കേണ്ടത്. എന്നുവെച്ചാൽ, (നമ്മുടെ നാട്ടിൽ ഖിബ്ല പടിഞ്ഞാറ് ഭാഗത്തായതു കൊണ്ട്) വടക്ക് ഭാഗത്ത് തലയും തെക്കു ഭാഗത്ത് കാലും വരുന്ന രീതിയിൽ ചെരിഞ്ഞു കിടക്കുക . അന്നേരം , മുൻവശം (നെഞ്ചും മുഖവും ) ഖിബ്ലയിലേക്ക്   അഭിമുഖീകരിച്ചിരിക്കും.  വലത്തെ കൈ (മുൻകൈ) വലത്തെ കവിളിൽ താഴെ വെക്കുകയും വേണം. അതുപോലെ തന്നെ, ഉറങ്ങാൻ കിടക്കുമ്പോൾ ശുദ്ധിയോടെ കിടന്നുറങ്ങലും ഉറങ്ങുന്ന സമയത്ത് ഹദീസുകളിൽ വന്നിട്ടുള്ള ദിക്റുകളും സൂറത്തുകളും ഓതി ഉറങ്ങലും സുന്നത്താണ് . ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ അറിയാനായി ഇവിടെ ക്ലിക്ക്   

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter