വിഷയം: വുളൂ
ഹൈൽ നിഫാസ് ഉള്ള സ്ത്രീ ഭക്ഷണം കഴയ്ക്കുമ്പോൾ വുളൂ എടുക്കൽ സുന്നത്ത് ഉണ്ടോ എടുത്തില്ല എങ്കിൽ കറാഹത്ത് ആകുമോ
ചോദ്യകർത്താവ്
Umar Mukthar
Aug 25, 2022
CODE :Dai11325
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജനാബതുകാരായ പുരുഷനും സ്ത്രീക്കും ഭക്ഷണം/വെള്ളം കഴിക്കാനുദ്ദേശിക്കുമ്പോഴും ഉറങ്ങുന്നതിന് മുമ്പും വുദൂഅ് ചെയ്യല്‍ സുന്നത്തുണ്ട്. അത് പോലെ ഹൈള്/നിഫാസ് രക്തം മുറിഞ്ഞതിന് ശേഷം കുളിച്ച് ശുദ്ധിയാവാത്ത സ്ത്രീക്കും തിന്നാനും കുടിക്കാനും അത് പോലെ ഉറങ്ങാനും വുദൂഅ് ചെയ്യല്‍ സുന്നത്താണ്. പ്രസ്തുത അവസരങ്ങളില്‍ വുദൂ ചെയ്യാതിരിക്കല്‍ കറാഹതാണ്. ഹൈള് രക്തം മുറിഞ്ഞിട്ടില്ലാത്ത സ്ത്രീക്ക് ഒരവസരത്തിലും വുദൂഅ് ചെയ്യല്‍ സുന്നത്തില്ല. നബി തങ്ങള്‍ (സ്വ) ജനാബതുകാരനായിരിക്കെ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ഉദ്ദേശിച്ചാല്‍ നിസ്കാരത്തിന് വുദൂ ചെയ്യുന്നത് പോലെ വുദൂ ചെയ്യുമായിരുന്നുവെന്ന ഹദീസാണ് ഇതിന് തെളിവ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.