വിഷയം: Nifas
നിഫാസ് 30 ദിവസം ഉണ്ടാവുകയും പിന്നീട് 5 ദിവസം ഒന്നും തന്നെ ഇല്ലാതിരിക്കുകയും ചെയ്തു അങ്ങനെ വലിയ കുളി കുളിച്ചതിന് ശേഷം വീണ്ടും രക്തം കാണപ്പെട്ടു എങ്കിൽ ഇത് നിഫാസായി പരിഗണിക്കപ്പെടുമോ ഇതിൻ്റെ വിധിയെന്ത്
ചോദ്യകർത്താവ്
Faima
Sep 5, 2022
CODE :Dai11346
അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.
നിഫാസ് ചുരുങ്ങിയത് ഒരു സെക്കന്‍റും സാധാരണ 40 ദിവസവും കൂടിയാല്‍ 60 ദിവസവുമാണ് നിലനില്‍കുക. ഈ അറുപത് ദിവസത്തിന് മുമ്പ് എപ്പോഴെങ്കിലും പ്രസവ രക്തം മുറിയുകയും 60 ആകുന്നതിന് മുമ്പ് തന്നെ വീണ്ടു രക്തം വരികയും ചെയ്താല്‍ അതിനിടയിലുള്ള ദിവസങ്ങള്‍ കണക്ക് കൂട്ടണം. നിഫാസ് മുറിഞ്ഞ് 15 ദിവസത്തിന് മുമ്പ് തന്നെ വീണ്ടും രക്തം വന്നുവെങ്കില്‍ അത് നിഫാസ് തന്നെയാണ്. ചോദ്യത്തില്‍ 5 ദിവസത്തിന് ശേഷം തന്നെ രക്തം വന്നതിനാല്‍ അത് നിഫാസായി പരിഗണിക്കണം. (ആ ദിവസങ്ങളില്‍ നോമ്പ് നോറ്റിരുന്നെങ്കില്‍ അവ പരിഗണിക്കപ്പെടുകയില്ല. അവ പിന്നീട് ഖളാഅ് വീട്ടണം. ശുദ്ധിയായിട്ടുണ്ട് എന്ന ധാരണയില്‍ നിസ്കരിച്ചു പോയത് കൊണ്ട് അത് ഹറാമായി പരഗണിക്കപ്പെടുയോ ശിക്ഷിക്കപ്പെടുകയോ ഇല്ല). എന്നാല്‍ 15 ദിവസമോ അതില്‍ കൂടുതല്‍ ദിവസമോ കഴിഞ്ഞതിന് ശേഷമാണ് വീണ്ടും രക്തം വന്നതെങ്കില്‍ അത് ഹൈള് ആയിരിക്കും. അതു പോലെ, 60 ദിവസത്തിന് ശേഷം നിഫാസ് നിലനില്‍ക്കില്ല. അതിനാല്‍ 60ന് ശേഷമാണ് വീണ്ടും രക്തം വന്നതെങ്കില്‍ അതിനിടയിലുള്ള ശുദ്ധിയുടെ കാലം അത് 15 ദിവസത്തേക്കാള്‍ കുറവായാലും കൂടിയതായാലും ഹൈള് തന്നെയായിരിക്കും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.