വിഷയം: Dog
ഉണങ്ങാൻ ഇട്ട അരിയുടെ മുകളിൽ നായ കിടന്നാൽ ഉപയോഗിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
Ashraf
Sep 14, 2022
CODE :Dai11359
അല്ലാഹുവിന്റെ തിരുനാമത്തിൽ, അവന് ആണ് സർവ്വസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.
ഉണങ്ങാൻ ഇട്ട അരിയുടെ മുകളിൽ നനവോടെ കൂടെ നായ കിടക്കുകയും തൽഫലം അരി അശുദ്ധമാവുകയും ചെയ്താൽ അതിനെ (ആറ് പ്രാവശ്യം സാദാ വെള്ളം കൊണ്ടും ഒരു പ്രാവശ്യം മണ്ണ് കലർത്തിയ വെള്ളം കൊണ്ടും ) കഴുകി ശുദ്ധമാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. കഴുകാതെ(ശുദ്ധമാക്കാതെ) ഉപയോഗിക്കാവതല്ല. (ഫത്ഹുൽ മുഈൻ)
കൂടുതൽ അറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ