വിഷയം: ‍ മനിയ്യ്

മനിയ്യ് പുറപ്പെട്ടാൽ വുളു മുറിയില്ല. എന്നാൽ കുളി നിർബന്ധമാണ്. ഇതിലുള്ള ഹിക്മത് എന്താണ് ?

ചോദ്യകർത്താവ്

Juvairiya

Sep 18, 2022

CODE :Dai11366

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

 രണ്ടു കാര്യങ്ങളിൽ (അശുദ്ധികളിൽ) വലിയതിന് പരിഗണന നൽകുക എന്ന തത്വമനുസരിച്ചാണ്  മനിയ്യ് പുറപ്പെട്ടാൽ വുളൂഅ് മുറിയാതിരിക്കുകയും കുളി നിർബന്ധമാവുകയും ചെയ്യുന്നത്( ഇആനത്). എന്നാൽ ആർത്തവ രക്തത്തിന് ഈ രീതി ബാധകമാകാതിരിക്കുന്നത് ആർത്തവ രക്ത സമയത്ത് അംഗ ശുദ്ധി(വുളൂഅ്) വരുത്തൽ  തന്നെ നിഷിദ്ധമായതുകൊണ്ടാണ്. എന്നാൽ ജനാബത്കാരന്റ വുളൂഅ് സാധുവാവുകയും ചെയ്യുമല്ലോ. 

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter