വിഷയം: മുടി കളർ ചെയ്യൽ
മുടി കളർ ചെയ്യുന്നതിന്റെ വിധി
ചോദ്യകർത്താവ്
Loohina
Oct 8, 2022
CODE :Dai11499
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
നബി തങ്ങൾ അരുളുന്നു "പ്രാവിൻറെ നെഞ്ചത്തുള്ള കറുപ്പ് നിറം പോലെ കറുപ്പ് നിറം കൊണ്ട് മുടിക്ക് (നരച്ചമുടിക്ക്) ചായം പൂശുന്ന ഒരുവിഭാഗം അന്ത്യ നാളുകളിൽ വരാനിരിക്കുന്നുണ്ട്. സ്വർഗ്ഗീയ പരിമളം അവർക്ക് ലഭിക്കുന്നതല്ല"(സുനനു അബീദാവൂദ്). അതിനാൽ, നരച്ച മുടിക്ക് കറുപ്പ് നിറം കൊണ്ട് കളർ ചെയ്യൽ ഹറാമാണ്. അത്തരം ആളുകൾക്ക് ശിക്ഷയെന്നോണം പ്രവിശാലമായി പരന്നുകിടക്കുന്ന സ്വർഗീയ വാസന പോലും ലഭിക്കില്ലെന്ന് ഉപര്യുക്ത ഹദീസ് വിവക്ഷിക്കുന്നു. യുദ്ധത്തിൽ ശത്രുക്കളെ ഭീതിപ്പെടുത്തുവാനായി യോദ്ധാവിനോ ഭർത്താവിനെ സന്തോഷിപ്പിക്കാനായി ഭാര്യക്കോ നരച്ച തലമുടി കറുപ്പിക്കുന്നതിൽ വരോധമില്ല. എന്നാൽ, നരച്ച തലമുടിക്ക് കറുപ്പല്ലാത്ത ചുവപ്പോ മഞ്ഞയോ നിറം കൊണ്ട് കളർ ചെയ്യൽ ആണിനും പെണ്ണിനും സുന്നത്തുണ്ട് . ആണുങ്ങൾക്ക് താടിരോമം നരച്ചാലും ഇതുതന്നെയാണ് വിധി(ഫത്ഹുൽ മുഈൻ, ഇആനത്). എന്നാൽ കറുപ്പ് മുടിക്ക് മറ്റു കളറുകൾ കൊടുക്കുന്നത് തെറ്റല്ലെങ്കിലും ഒഴിവാക്കലാണ് നല്ലത്. ചിലപ്പോൾ അത്തരം കളറുകളുടെ പൊടി മുടിയിൽ പറ്റിപിടിച്ചാൽ കുളി ശരിയാകാത്ത അവസ്ഥയും വരും.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ