വിഷയം: ‍ സ്തീ ഔറത്

സ്ത്രീകൾ ശരീരം മുഴുവനും മറക്കണം. പുരുഷന്മാർക്ക് എന്ത് കൊണ്ട് ഇത് ബാധകമാകുന്നില്ല?

ചോദ്യകർത്താവ്

Asma

Oct 13, 2022

CODE :Qur11553

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

പ്രകൃതിയിലെ ഓരോ ജീവികൾക്കും  അവരവരുടെതായ പ്രകൃതിക്കിണങ്ങിയ  ദൗത്യങ്ങളും നിർവാഹണ കർമ്മങ്ങളും ഉണ്ട്.  ജീവികളോട് പെരുമാറേണ്ട പെരുമാറ്റ രീതിയിലും അവരുടെ ശാരീരിക മാനസിക ബൗദ്ധിക വളർച്ചയിലും പ്രകൃത്യാ വ്യത്യാസമുണ്ട്. ഒന്നു രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി വിവസ്ത്രരനായി നടന്നാലും കുട്ടിയെ ആരും പഴിചാറില്ല.  കൊച്ചു കുട്ടികൾക്ക് വസ്ത്രം നിർബന്ധമല്ല എന്ന് പ്രകൃതി തന്നെ വിളിച്ചു പറയുന്നതു കൊണ്ടാണത്. എന്നാൽ, സ്ത്രീ-പുരുഷ കാര്യമൊന്നു വിലയിരുത്തുമ്പോൾ അവിടെയും നമുക്ക് ഒരുപാട് മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്. ശാരീരിക ആകൃതിയിലും മാനസിക ബൗതിക വളർച്ചയിലുമുണ്ട് അവർക്കിടയിലെ മാറ്റങ്ങൾ. പ്രകൃത്യാ, സ്ത്രീ വർഗത്തിന് പുരുഷ വർഗ്ഗത്തെക്കാൾ സൗന്ദര്യം കൂടുതലാണ്. കഴുകക്കണ്ണുകൾ റാഞ്ചി എടുക്കാൻ ശ്രമിക്കുന്നതും ഇത്തരം സൗന്ദര്യ സൃഷ്ടിപ്പുകളായ സ്ത്രീ വർഗ്ഗത്തെയാണ്. അതുകൊണ്ടുതന്നെ, സ്വർണ്ണത്തെയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളെയും നാം ഭദ്രമാക്കി സൂക്ഷിക്കുന്നത് പോലെ  പരിശുദ്ധ മതം ഏറെ വില കൽപ്പിക്കുന്ന  സ്ത്രീ വർഗ്ഗത്തോടും അവളുടെ  ശരീരം മറച്ചു പുറത്തിറങ്ങാനായി പരിശുദ്ധ മതം നിഷ്കർഷിച്ചു. അവളുടെ സുരക്ഷയല്ലാതെ മറ്റൊന്നും ഇതിൽ ലക്ഷ്യമില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ഇത് ആവശ്യവുമാണ്. 

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 




ASK YOUR QUESTION

Voting Poll

Get Newsletter