വിഷയം: സിനിമ
സിനിമ കാണാമോ
ചോദ്യകർത്താവ്
swalih
Oct 21, 2022
CODE :Dai11604
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
മനുഷ്യായുസ്സ് വളരെ കുറവാണ്. ഓരോ സെക്കൻഡും മനുഷ്യ ജീവിതത്തിൽ വിലപ്പെട്ടതാണ്. അനാവശ്യമായ , മോശമായ ഇതിവൃത്തത്തോടെയുള്ള സിനിമകൾ കണ്ടു സമയം പാഴാക്കി കളയേണ്ടവരല്ല നാം. ക്രിയാത്മകമായ കാര്യങ്ങൾ ചെയ്തു ജീവിതത്തെ അർത്ഥപൂർണ്ണമാക്കേണ്ടവരാണ് സത്യവിശ്വാസികൾ . സിനിമ കാണാമോ എന്ന ചോദ്യത്തിനു പൊതുവായി വിധി പറയാൻ സാധിക്കില്ല. അതിൽ അടങ്ങിയിട്ടുള്ള ഇതിവൃത്തവും മറ്റു ഘടകങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് അതിന്റെ വിധി പുറപ്പെടുവിപ്പിക്കാൻ സാധിക്കുകയുള്ളൂ. മോശമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമകൾ എന്തുകൊണ്ടും നിരുത്സാജനകമാണെന്നും അത്തരം സിനിമകൾ കാണാതിരിക്കുകയാണ് വേണ്ടതെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ