വിഷയം: ‍ Swalath

ഒരു കാര്യം പൂർത്തിയാകാൻ വേണ്ടി 10000 സ്വലാത്ത് നേർച്ചയാക്കി. ഇനി ഉദ്ദേശിച്ച കാര്യം പൂർത്തിയായില്ലെങ്കിൽ ചൊല്ലേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Liyana

Mar 17, 2024

CODE :Dai13316

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നോർച്ച് രണ്ടു വിധമുണ്ട്. ഒന്ന് : ഉദ്ദിഷ്ട കാര്യം സാധിച്ചു കിട്ടാൻ വേണ്ടി നേരുന്ന നേർച്ച. ഉദാ: ജയിക്കാൻ വേണ്ടു ഞാൻ നൂർ സ്വലാത് നേർച്ചയാക്കി എന്ന പറയും പോലെ. ഇതിന് തബറ് റുറായ നേർച്ച എന്ന പറയപ്പെടുന്നു. ഇവടെ കാര്യം സാധിച്ചില്ലെങ്കിലും നേർച്ച വീട്ടൽ നിർബന്ധമാണ്.

ഉദ്ദിഷ്ട കാര്യം സാധിച്ചു കിട്ടുവാണെങ്കിൽ ഞാൻ ഇന്നാ സംഗതി ചെയ്യാൻ നേർച്ചയാക്കി എന്ന് ബന്ധിച്ചു പറയുന്നവയാണ്  രണ്ടാമത്തേത്. ഇതിന്  മുജാസാതായ നേർച്ച എന്ന് പറയുപ്പെടുന്നു. ഇവിടെ നേർച്ചയെ മറ്റൊരു കാര്യവുമായി ബന്ധിപ്പിച്ചു പറഞ്ഞതിനാൽ കാര്യം സാധിച്ചാൽ മാത്രമേ നേർച്ച വീട്ടൽ നിർബന്ധമുള്ളൂ. അത് പോലെ തന്നെ, രണ്ടിനത്തിനും നേരുന്ന നേർച്ച ഉച്ചരിച്ചു പറയലും നിർബന്ധമാണ്. മനസ്സിൽ കരുതിയാൽ നേർച്ചയായി പരിഗണിക്കപ്പെടുന്നതല്ല. ആകയാൽ, സഹോദരി നേർന്ന നേർച്ച ഒന്നാം ഇനത്തിൽ പെട്ടതെങ്കിൽ കാര്യം സാധിച്ചില്ലെങ്കിലും വീട്ടൽ നിർബന്ധമാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter