വിഷയം: നോമ്പ്
ഒരാൾക്ക് പ്രായമായി.നോമ്പെടുക്കാനുള്ള മതിയായ ആരോഗ്യവുമില്ല.ഖളാആയി ഒരു വർഷം പിന്നിട്ടു . മുദ്ദ് കൊടുക്കാൻ കഴിയുമെങ്കിലും നോമ്പെടുക്കാനാകില്ല,എന്താണ് വിധി?
ചോദ്യകർത്താവ്
Basith
Apr 9, 2024
CODE :Dai13545
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പ്രായാധിക്യം മൂലം നോമ്പെടുക്കാൻ കഴിയാതിരുന്നാൽ ഓരോ നോമ്പിന് ഒരു മുദ്ദ് വീതം കൊടുത്തു വീട്ടിയാൽ മതി. അടുത്ത റമളാനിന് മുമ്പ് കൊടുത്തു വീട്ടില്ലെങ്കിലും മുദ്ദ് ഇരട്ടിക്കുകയില്ല. ബാധ്യത അങ്ങനെ തന്നെ നിലനിൽക്കും
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ