വിഷയം: നിഫാസ്
40 ദിവസത്തിന് മുമ്പ് നിഫാസ് രക്തം നിലച്ചാൽ കുളിക്കുകയും മുടി കളയുകയും നഖം മുറിക്കുകയും ചെയ്യാമോ?
ചോദ്യകർത്താവ്
Muhsina
May 16, 2024
CODE :Dai13613
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിഫാസ് രക്തത്തിന്‍റെ ചുരുങ്ങിക സമയം ഒരു സെക്കണ്ടാണ്. നാൽപ്പത് ദിവസം വരെ എല്ലാ സ്ത്രീകൾക്കും നിഫാസ് രക്തം ഉണ്ടാകണമെന്നില്ല. അതിനാൽ നാൽപതിന് മുമ്പ് രക്തം നിലച്ചാൽ നാൽപത് വരെ കാത്തു നിൽക്കരുത്. ഉടൻ കുളിച്ച് ശുദ്ധിയാകണം. പിന്നീട് നഖം മുറിക്കുന്നതിനോ മുടി കളയുന്നതിനോ യാതൊരു തെറ്റുമില്ല.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ