വിഷയം: ജനാബത്ത് കുളിയുടെ നിയ്യത്ത്/വുളൂഅ്
ജനാബത് കുളി കുളിക്കുന്നതിനിടയിൽ മൂത്രമൊഴിച്ചാൽ വിധി എന്താണ്? ജനാബത് കുളിക്ക് പറ്റുന്ന വ്യത്യസ്ത നിയ്യതുകൾ ഏതൊക്കെയാണ്?
ചോദ്യകർത്താവ്
MUHAMMAD IQBAL M
Dec 13, 2020
CODE :Fiq10018
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജനാബത്ത്കുളി ആരംഭിക്കുമ്പോള്‍ വുളൂ ചെയ്യലും കുളി അവസാനിക്കുന്നത് വരെ വുളൂ ഉണ്ടായിരിക്കലും സുന്നത്തുണ്ട്. കുളിക്കിടയില്‍ മൂത്രമൊഴിച്ചാല്‍ വുളൂ മുറിയുന്നതിനാല്‍ മേല്‍സുന്നത്ത് നഷ്ടപ്പെടാതിരിക്കാന്‍ വീണ്ടും വുളൂ ചെയ്യല്‍ സുന്നത്താണ്. വുളൂ ഇല്ലെങ്കിലും കുളിയുടെ സാധുതക്ക് കുഴപ്പമൊന്നുമില്ല (ഫത്ഹുല്‍മുഈന്‍).
ജനാബത്തിനെ ഉയര്‍ത്തുന്നു, ജനാബത്തിന്‍റെ ഹുക്മിനെ ഉയര്‍ത്തുന്നു, ഫര്‍ള് കുളിയെ വീട്ടുന്നു, വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു, വലിയ അശുദ്ധിയെ തൊട്ട് ശുദ്ധിയാകുന്നു, നിസ്കരിക്കാന്‍ വേണ്ടി കുളിക്കുന്നു തുടങ്ങിയ നിയ്യത്തുകളെല്ലാം ജനാബത്ത് കുളിക്കുന്നവന് കരുതാവുന്നതാണ് (ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.