വിഷയം: കോവിഡ് വാക്സിനിലെ പന്നിക്കൊഴുപ്പ്.
പന്നിക്കൊഴുപ്പ് ചേർത്ത കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന്‍റെ ഇസ്ലാമിക വിധി എന്താണ്?
ചോദ്യകർത്താവ്
salim jeddah
Dec 24, 2020
CODE :Fiq10029
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നജസായ മരുന്നിന് പകരം ആ മരുന്നിന്‍റെ ഉപകരാം ലഭിക്കുന്നതും മതനിയമപ്രകാരം അനുവദനീയമായതുമായ മറ്റു മരുന്നുകളൊന്നും ലഭ്യമാവാത്ത സാഹചര്യത്തില്‍ നജസായ വസ്തു ചികിത്സക്കായി ഉപയോഗിക്കുന്നത് അനുവദനീയമാണ് (മജ്മൂഅ് ശറഹുല്‍ മുഹദ്ദബ് 10:62)
മതനിയമപ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റു മരുന്നുകളൊന്നും ലഭ്യമാവാത്ത സാഹചര്യത്തില്‍ കോവിഡ് എന്ന ഭീകരമായ മഹാമാരിയില്‍ നിന്ന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനായി പോര്‍ക്ക് ജെലാറ്റിന്‍ അടങ്ങിയ വാക്സിന്‍ ചികിത്സക്കായി ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് മേല്‍പറഞ്ഞതില്‍ നിന്ന് സുതരാം വ്യക്തമായല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ