കറന്‍സിക്ക് സകാത്തു കൊടുക്കണോ? കൂടുതല്‍ അറിയാന്‍ താല്പര്യം ?
ചോദ്യകർത്താവ്
sahad
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കറന്‍സി എന്നത് ഇക്കാലത്തെ ഏറ്റവും വലിയ വിനിമയോപാധിയാണ്. പണ്ട് കാലത്ത് ഇത് സ്വര്‍ണ്ണവും വെള്ളിയും അവയാല്‍ നിര്‍മ്മിതമായ നാണയങ്ങളുമായിരുന്നു. ഇക്കാലത്ത് അവക്ക് പകരമായി നിലകൊള്ളുന്നവ കറന്സിയാണെന്നതിനാല് അവയുടെ വിധി തന്നെയാണ് അതിനും. ലോകത്തുള്ള മുഴുവന്‍ പണ്ഡിതരില്‍, കേരളത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് കറന്‍സിക്ക് സകാത് ഇല്ലെന്ന വാദം ഉയര്‍ത്തിയിട്ടുള്ളത്. കറന്‍സിയുടെ സകാതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.