വിഷയം: ദമ്പതികളുടെ ചിത്രം മൊബൈൽ കവറിൽ പതിക്കൽ
ഫോണിനിടുന്ന കവറിൻ്റെ പിന്നിൽ ഭാര്യയുടെയും ഭർത്താവിന്റെയും ഫോട്ടോ പതിപ്പിക്കുന്നത് അനുവദിനീയമാണോ?
ചോദ്യകർത്താവ്
Muhsina M
Oct 1, 2019
CODE :Fiq9457
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ഫോട്ടോഗ്രാഫിയിലൂടെ അത്യാവശ്യമെങ്കിൽ ജീവനുള്ള വസ്തുക്കളുടെ ഫോട്ടോയെടുക്കൽ അനുവദനീയമാണ് എന്ന് അഭിപ്രായമുണ്ട്. അത് തടിയോ നിഴലോ ഇല്ലാതെ ഒരു വസ്തു ചിത്രീകരിക്കാൻ പറ്റുമോ ഇല്ലയോ എന്ന വിഷയത്തിലുള്ള നാല് പണ്ഡിതാഭിപ്രായങ്ങളിൽ ഒന്ന് മാത്രമാണ് (തർശീഹ്). സൈദു ബിനു ഖാലിദിൽ ജുഹനി (റ) എന്ന സ്വഹാബീ വര്യൻ ഉബൈദുല്ലാഹിൽ ഖൌലാനീ (റ) എന്നവരോട് “വസ്ത്രത്തിൽ വരക്കപ്പെട്ട ചിത്രം വീടുകളിൽ മക്കുകളുടെ പ്രവേശത്തെ തടയില്ല” എന്ന് പറഞ്ഞതായി ബുഖാരിയിലും മുസ്ലിമിലും അബൂദാവൂദിലും നസാഇയിലും റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിന്റെ അടസ്ഥാനത്തിലാണ് ഒരു വിഭാഗം പണ്ഡിതർ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്. ബാക്കി മൂന്ന് അഭിപ്രായങ്ങളും ഇത് നിരുപാധികം അനുവദിക്കുന്നില്ല (തർശീഹ്, ഫതാവൽ മാലികീ). ഫോട്ടോ എടുക്കൽ തന്നെ ഇത്രമേൽ ഗൌരവത്തോടെ ശ്രദ്ധിക്കേണ്ട വിഷയമാണ് എന്നതിനാൽ വളരെ അത്യാവശ്യമാണെങ്കിൽ മാത്രമേ അത് സൂക്ഷിച്ചു വെക്കുാവൂ എന്നതാണ് പണ്ഡിതാഭിപ്രായം. ആ സ്ഥിതിക്ക് അത് പ്രിന്റെടുത്ത് മൊബൈലിൽ ആളുകൾ കാണാവുന്നിടത്ത് പതിക്കന്നത് ഒരിക്കലും പ്രോസാഹിപ്പിക്കപ്പെടുന്നില്ല. മാത്രവുമല്ല, കൂടെ തന്റെ ഭാര്യയുടെ ഫോട്ടോ മറ്റുള്ളവർ കാണും വിധം പ്രദശിപ്പിക്കുകയെന്നത് ഒരു വിശ്വാസിക്ക് തീരെ യോജിച്ചതുമല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.