വിഷയം: ‍ അകാല നര കറുപ്പിക്കൽ

ചെറു പ്രായത്തില് തന്നെ അകാല നര സംഭവിച്ചവർക്ക് മുടി കറുപ്പിക്കല് ഹലാലുണ്ടെന്ന് കേട്ടു. ഈ അറിവ് ശരിയാണോ..

ചോദ്യകർത്താവ്

Anas.p

Oct 3, 2019

CODE :Fiq9458

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

നരച്ച മുടി കറുപ്പിൽ ഹറാമാണ് എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബമായ അഭിപ്രായം. ഭർത്താവിന് മുന്നിൽ ഭംഗിയായകാൻ വേണ്ടി സ്ത്രീകൾക്ക് കറുപ്പിക്കാം. യുദ്ധ തന്ത്രത്തിന്റെ ഭാഗമായി പുരുഷന്മാർക്കും അനുവദനീയമാണ് (ശർഹുൽ മുഹദ്ദബ്, ശർഹു മുസ്ലിം, നിഹായ, ശർവാനി, കുർദീ, ഇആനത്ത്). എന്നാൽ ഇമാം ഗസ്സാലീ (റ) വും ഇമാം ബഗ് വീ (റ) വും നരമുടി കറുപ്പിക്കൽ കറാഹത്താണ് എന്ന അഭിപ്രായക്കാരാണ് (ശർഹുൽ മുഹദ്ദബ്, ഇഹ്യാഅ്, തഹ്ദീബ്). മറ്റു മൂന്ന് മദ്ഹബിലും ഇക്കാര്യം കറാഹത്താണ് (ഹാശിയത്തുൽ അദവീ, അസ്ഹലുൽ മദാരിക്, മത്വാലിബ്, ഇഖ്നാഅ്, ഹാശിയതു ഇബ്നു ആബിദീൻ). എന്നാൽ ഇവിടെയൊന്നും അകാല നരയെക്കുറിച്ച് മാത്രം പ്രത്യേക ഇളവ് പരാമർശിക്കപ്പെട്ടു കാണുന്നില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter