മാതാവിന്റെ സ്വത്ത് ഭാഗിക്കുമ്പോള്‍ ശറഇന്‍റെ നിയമ പ്രകാരം ആൺ,പെൺ മക്കൾക്ക് ഉള്ള ഓഹരി എങ്ങനെ.? ഉമ്മ ജീവിച്ചിരിക്കുമ്പോൾ ഉമ്മയുടെ ഇഷ്ട പ്രകാരം ചെയ്യാമോ.?
ചോദ്യകർത്താവ്
Mubarak
Oct 10, 2019
CODE :Fiq9463
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മാതാവ് മരണപ്പെട്ടാല്‍ മക്കള്‍ സ്വത്ത് വിഹിതം വെക്കുമ്പോള്‍ ആണ്‍മക്കളും പെണ്‍മക്കളുമുണ്ടെങ്കില്‍ ഒരു പുരുഷന് രണ്ട് സ്ത്രീയുടെ വിഹിതം എന്ന തോതിലാണ് വിഹിതം വെക്കേണ്ടത്.
ഉദാഹരണം: മരിച്ച സ്ത്രീക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണെങ്കില്‍ മൊത്തം സ്വത്ത് ആറ് വിഹിതമാക്കുകയും ആണ്‍മക്കള്‍ക്ക് രണ്ട് വിഹിതം വീതവും പെണ്‍മക്കള്‍ക്ക് ഓരോ വിഹിതം വീതവും നല്കുന്നു. അപ്പോള്‍ 2+2+1+1=6. ഇവിടെ ആണിന് പെണ്ണിന്‍റെ ഇരട്ടി ലഭിക്കുന്നത് മനസ്സിലാവുന്നുണ്ടല്ലോ.
ഉമ്മ ജീവിച്ചിരിക്കുമ്പോള്‍ ഉമ്മയുടെ സ്വത്തിലെ ക്രയവിക്രയങ്ങളുടെ പൂര്‍ണാധികാരം ഉമ്മക്ക് തന്നെയാണല്ലോ. ആയതിനാല്‍ ഉമ്മയുടെ താല്‍പര്യം പോലെ ചെലവഴിക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.