വിഷയം: ‍ മദ്യക്കുപ്പിയിൽ ക്രാഫ്റ്റ് വർക്ക് ചെയ്യൽ

പറമ്പിൽ നിന്നു കിട്ടിയ ഒഴിഞ്ഞ മദ്യക്കുപ്പിയിൽ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നത് അനുവദനീയമാണോ

ചോദ്യകർത്താവ്

Rehmathshabeer

Nov 29, 2019

CODE :Oth9520

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ഒഴിഞ്ഞ മദ്യക്കുപ്പിയിൽ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിന് വിരോധമില്ല. നബി (സ്വ) അരുൾ ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം: “മുമ്പ് ഞാൻ നിങ്ങൾക്ക് എല്ലാ പാത്രത്തിലും കുടിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ എല്ലാ പാത്രങ്ങളിലും നിങ്ങൾക്ക് കുടിക്കാം, മദ്യം കുടിക്കാതിരുന്നാൽ മതി” (ഇബ്നു മാജ്ജഃ).

പക്ഷേ സാർവ്വത്രികമായി ഇത്തരം കുപ്പികൾ ഉപയോഗിക്കുന്നത് ഉത്തമല്ല. ക്രാഫ്റ്റ് വർക്കിന് മറ്റു വസ്തുക്കൾ കിട്ടിയാൽ ഇത്തരം കുപ്പികൾ ഉപയോഗിക്കുന്നത് ഉചിതമല്ല. കാരണം മഹാനായ അബൂ സഅ്ലബത്തൽ ഖുശനീ (റ) നബി (സ്വ)യോട് ഒരിക്കൽ ചോദിച്ചു: ‘അല്ലാഹുവിന്റെ ദുതരേ, ഞങ്ങൾ ജൂതന്മാരുള്ള സ്ഥലത്താണ് ജീവിക്കുന്നത്. അവർ അവരുടെ കലങ്ങളിൽ പന്നിയിറച്ചി വേവിക്കുകയും അവരുടെ പാത്രങ്ങളിൽ കള്ള് കുടിക്കുകയും ചെയ്യുന്നവരാണ്. (ആ പാത്രങ്ങൾ ഞങ്ങക്ക് ഉപയോഗിക്കാമോ?)’. നബി (സ്വ) പ്രതിവചിച്ചു: “അതല്ലാത്ത മറ്റു പാത്രങ്ങൾ കിട്ടുമെങ്കിൽ അവയിൽ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. ഇനി മറ്റൊരു പാത്രവും കിട്ടിയില്ലെങ്കിൽ അവരുടെ പാത്രങ്ങൾ വെള്ളം കൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയിട്ട് അവ തിന്നാനും കുടിക്കാനും നിങ്ങൾക്ക് ഉപയോഗിക്കാം” (അബൂ ദാവൂദ്)  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter