മക്കളുടെ പേരിലുള്ള അഖീഖത്ത് പ്രായപൂർത്തിയായ ശേഷം അറുത്ത് നൽകാമോ? രണ്ടു മക്കളുണ്ടെങ്കിൽ ഒരുമിച്ച് ഒരു ഉരുവിനെ അറുത്താൽ മതിയോ?

ചോദ്യകർത്താവ്

Mansoor Ali

Apr 25, 2020

CODE :Fiq9734

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രസവം നടന്ന ശേഷം ഏഴാം ദിവസമാണ് അഖീഖത് അറുക്കാന്‍ ഏറ്റവും പുണ്യമുള്ള ദിനം. ഏഴിന് പറ്റിയില്ലെങ്കില്‍ ഏഴിന്‍റെ ഗുണിതങ്ങളായ 14, 21, തുടങ്ങിയ ദിവസങ്ങളിലാകല്‍ പുണ്യമാണ്.

കുഞ്ഞ് ജനിച്ചതു മുതല്‍ പ്രായപൂര്‍ത്തായികുന്നത് വരെ ഈ കര്‍മം രക്ഷിതാവിന്‍റെ ബാധ്യതയാണ്. പ്രായപൂര്‍ത്തിയാകുന്നത് വരെ രക്ഷിതാവ് ചെയ്തില്ലെങ്കില്‍ പിന്നീട് അറവ് നടത്തുകയെന്ന സുന്നത്തായ കര്‍മം രക്ഷിതാവിന്‍റെ ബാധ്യതയില്‍ നിന്ന് കുട്ടിയിലേക്ക് നീങ്ങുന്നതാണ്. ആയതിനാല്‍ പ്രായപൂര്‍ത്തിയായ ശേഷം സ്വന്തം പേരില്‍ അവന് അഖീഖത് അറുക്കാവുന്നതാണ്.

മാട്, ഒട്ടകം എന്നിവയില്‍ 7 ആളുകള്‍ക്ക് ഷെയര്‍ ആകാവുന്നതാണ്. ആയതിനാല്‍ മാടോ ഒട്ടകമോ ആണ് അറുക്കപ്പെടുന്നതെങ്കില്‍ 7 കുട്ടികകളുടേത് വരെ ഒരു മൃഗത്തെ അറുത്തു നിര്‍വഹിക്കാവുന്നതാണ്.

എന്നാല്‍ ആടിനെയാണ് അറുക്കുന്നതെങ്കില്‍ അതില്‍ ഷെയര്‍ പാടില്ല. ആയതിനാല്‍ ആടറുക്കപ്പെടുമ്പോള്‍ ഒന്ന് ഒരു കുട്ടിക്ക് മാത്രമേ പറ്റൂ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter