വിഷയം: ‍ സ്ത്രീകള്‍ യൂടൂബ് ചാനലില്‍

സ്ത്രീകള്‍ യൂടൂബ് ചാനല്‍ തുടങ്ങുന്നതിന്‍റെ ഇസ്ലാമികവിധി എന്താണ്. കുറേ മുസ്ലിംസ്ത്രീകള്‍ യൂടൂബ് ചാനലുകള്‍ നടത്തുന്നതായി കാണുന്നു.

ചോദ്യകർത്താവ്

Thaj

May 30, 2020

CODE :Fiq9845

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അന്യപുരുഷന്മാര്‍ സ്ത്രീയുടെ ശരീരം ദര്‍ശിക്കുന്ന രീതിയില്‍ യൂടൂബ് ചാനലിലോ മറ്റേത് സോഷ്യല്‍ഇടങ്ങളിലോ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നത് പൂര്‍ണമായും മതവിരുദ്ധവും നിരുത്സാഹപ്പെടുത്തേണ്ടുമാണ്. എന്നാല്‍ ഭക്ഷണവിഭവങ്ങള്‍ പാകം ചെയ്യല്‍, തയ്യല്‍, തുടങ്ങി സ്ത്രീകളുടെ നൈപുണ്യമേഖലകളെ പരിചയപ്പെടുത്തുന്നതും സ്വശരീരം കാണിക്കാത്തതുമായ രീതിയുള്ള പ്രോഗ്രാമുകള്‍ ചെയ്യുന്നത് ഇസ്ലാമികവിരുദ്ധമല്ല. മതപരമായ മറ്റു പല പ്രോഗ്രാമുകളും വൈജ്ഞാനികഇടപെടലുകളും ശരീരപ്രദര്‍ശനം നടത്താതെതന്നെ ചാനലുകള്‍ വഴി നിര്‍വഹിക്കാമല്ലോ. ഇത്തരം അനുവദനീയമായ പരിപാടികള്‍ നടത്തുന്നത് സ്ത്രീയാണെന്നത് അതിന്‍റെ മതവിധിയെ ബാധിക്കുന്നില്ല. എങ്കിലും സോഷ്യല്‍മീഡിയയില്‍ ഇടപെടുന്ന സ്ത്രീ അവളുടെ രഹസ്യതയും മതപരിമിതികളും പൂര്‍ണമായും പാലിക്കേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter