വിഷയം: ഉറക്കത്തിന്‍റെ രൂപം
പുരുഷന്മാരും സ്ത്രീകളും ഉറങ്ങാൻ കിടക്കുന്ന രീതി വിശദീകരിക്കാമോ , അതായത് മലർന്നാണോ കമിഴ്ന്നാണോ കിടക്കേണ്ടത് ?
ചോദ്യകർത്താവ്
MUHAMMED SAFEER
Oct 9, 2020
CODE :Fiq9987
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പുരുഷന്മാരായാലും സ്ത്രീകളായാലും വലതു വശത്തേക്ക് ചെരിഞ്ഞ് കിടക്കലാണ് സുന്നത്ത്. നബി (സ്വ) അങ്ങനെയായിരുന്നു കിടന്നിരുന്നതെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. വലതുഭാഗക്കേക്ക് ചെരിഞ്ഞുകിടന്ന് വലതു കൈ കവിളിന്‍റെ താഴെ വെച്ച് കിടക്കലാണ് സുന്നത്തെന്നും അങ്ങനെയാണ് തിരു നബി(സ്വ) കിടക്കാറുണ്ടായിരുന്നത് എന്നും ഹദീസിലുണ്ട്. വലതുഭാഗത്തേക്ക് ചെരിഞ്ഞുകിടക്കല്‍, വലതുകവളിന് താഴെ വലതുകൈ വെക്കല്‍ എന്നീ തലക്കെട്ടുകളിലായി തന്നെ ഈ ഹദീസുകള്‍ സ്വഹീഹുല്‍ബുഖാരിയില്‍ കാണാം.
പുരുഷന്മാരായാലും സ്ത്രീകളായാലുു കമിഴ്ന്ന് കിടക്കൽ കറാഹത്താണ്. കാരണം നബി (സ്വ) പറഞ്ഞിട്ടുണ്ട്: 'അത് അല്ലാഹുവിന് വെറുപ്പുള്ള കിടത്തമാണത്. അത് പോലെ നരകവാസികളുടെ കിടത്തവും അങ്ങനെത്തന്നെയാണ്' (തിർമ്മിദി, അഹ്മദ്, അബുദാവൂദ്, മുഗ്നീ). സ്ത്രീകൾ മുഖം മുകളിലേക്ക് നോക്കുംവിധം മലർന്ന് കിടക്കലും കറാഹത്താണ് (ശറഹുൽ മുഹദ്ദബ്, നിഹായ, ഗായത്തുൽ മുനാ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.