വിഷയം: വകാലത്ത് നികാഹ്
കൊറോണ കാരണം വിദേശത്തുള്ള വരന് നേരിട്ട് നികാഹില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വകാലത്താക്കി നികാഹ് കഴിക്കാമോ?
ചോദ്യകർത്താവ്
AJNAS MURAD
Oct 28, 2020
CODE :Fiq9994
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നികാഹ് ചെയ്തുകൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട വലിയ്യ്(വധുവിന്‍റെ രക്ഷിതാവ്)ന് നികാഹ് ചെയ്തുകൊടുക്കാന്‍ മറ്റൊരാളെ വകാലത്താക്കാവുന്നത് പോലെ, വലിയ്യില്‍ നിന്ന് നികാഹ് സ്വീകിക്കാന്‍ വരന് മറ്റൊരാളെ വകാലത്താക്കാവുന്നതാണ്.
വകാലത്ത് ചെയ്യുമ്പോള്‍ വകാലത് സ്വീകരിക്കാനുള്ള ഗുണങ്ങളൊത്തിണങ്ങിയ വ്യക്തിയെ വകാലത്താക്കണം. വരനെ നിജപ്പെടുത്തിയും അല്ലാതെയും വലിയ്യിന് മറ്റൊരാളെ വകാലത്താക്കാവുന്നത് പോലെ, വരനും തനിക്ക് വേണ്ടി വധുവിനെ നിജപ്പെടുത്തിയും അല്ലാതെയും മറ്റൊരാളെ വകാലത്താക്കാം.
വകാലത്ത് ചെയ്ത് നികാഹ് ചെയ്യുമ്പോള്‍ നികാഹിന്‍റെ വാചകങ്ങളായ ഈജാബിലും (വലിയ്യ് പറയേണ്ട വാചകം) ഖബൂലിലും (വരന്‍ പറയേണ്ട വാചകം) വരുത്തേണ്ട മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.