കടച്ചക്ക വളർത്തുന്ന വീട് നശിക്കും എന്ന് പറയാറുണ്ട്. ഇതിന് ഇസ്ലാമികമായി വല്ല അടിസ്ഥാനവും ഉണ്ടോ?

ചോദ്യകർത്താവ്

Mujeeb

Dec 12, 2020

CODE :Fat10016

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചില വൃക്ഷങ്ങള്‍ വീടിനടുത്ത് പിടിപ്പിക്കുന്നത് ഗുണങ്ങള്‍ക്കും മറ്റു ചില മരങ്ങള്‍ വളര്‍ത്തുന്നത് ദോശത്തിനും കാരണമാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നുണ്ട്. ഇവയില്‍ ചിലതിനൊക്കെ ശാസ്ത്രീയമായ ചെറിയ ന്യായങ്ങളുണ്ടെങ്കിലും പലതും തെറ്റായ വിശ്വാസമാണ്.

വീടിന്‍റെ വൃത്തി, ഫലങ്ങളുടെ ഗുണം, പുഷ്പങ്ങളുടെ ഗുണം, വീടിന്‍റെ സേഫ്റ്റി, വൃക്ഷത്തിന്‍റെ ഉയരം തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ച് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാമെന്നതല്ലാതെ ചില പ്രത്യേക മരങ്ങള്‍ പ്രത്യേകിച്ച് ഭക്ഷ്യയോഗ്യമായ കടച്ചക്ക പോലെയുള്ളവ ഗുണകരമല്ലെന്ന് രേഖപ്പെടുത്തപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter