വിഷയം: സാമ്പത്തികം
യൂട്യൂബ് ചാനൽ വഴി ലഭികുന്ന സമ്പാദ്യം ഹലാലാണോ?
ചോദ്യകർത്താവ്
സജീർ പി
Sep 18, 2020
CODE :Fiq9982
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇസ്ലാം അനുവദിക്കുന്ന രീതിയിലാണോ നാം യൂടൂബ് ചാനല്‍ ഉപയോഗിക്കുന്നത് എന്നതടിസ്ഥാനപ്പെടുത്തിയാണ് ചോദ്യത്തിന് നമുക്ക് മറുപടി പറയാനാവുക.
പുതിയ കാലത്തെ പ്രബോധനമാര്‍ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട വഴിയാണല്ലോ സോഷ്യല്‍മീഡിയ. അപ്പോള്‍ ഇസ്ലാമിനെ കുറിച്ചും നന്മയുള്ള കാര്യങ്ങളെ കുറിച്ചുമാണ് നമ്മുടെ ചാനലെങ്കില്‍ അത് പുണ്യകരമായ കര്‍മം കൂടിയാണ്.
നമ്മുടെ ചാനലില്‍ വരുന്നതെല്ലാം ഇസ്ലാമികനിയമങ്ങള്‍ക്ക് വിരുദ്ധമാവാത്തതാവുകയും ചാനല്‍ വഴി സമ്പാദ്യം ലഭിക്കുന്ന മാര്‍ഗമായ പരസ്യങ്ങള്‍ അനിസ്ലാമികമല്ലാത്തതാവുകയും ചെയതാല്‍ ആ ധനം ഹലാലാണല്ലോ. അശ്ലീലങ്ങളും അനിസ്ലാമികവുമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് നിയന്ത്രിക്കാനാത്തപക്ഷം അതുവഴി സമ്പാദ്യമുണ്ടാക്കുന്നതും ഹലാലല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.