വിഷയം: Food halal or Haram
അപ്ലിക്കേഷൻ പ്രോമോട് ചെയ്യുന്നതിന്റെ ഭാഗമായി 50 % ഡിസ്‌കൗണ്ട് ണ് ഹോട്ടൽ വഴി ഫുഡ് ഓഡർ ചെയ്ത കഴിക്കുന്നതിൽ തെറ്റുണ്ടോ(ഹോട്ടൽ കൾക് 50 % കാശ് നമ്മളും 50 % ആപ്ലിക്കേഷൻ ആളുകളും കൊടുക്കും) ?
ചോദ്യകർത്താവ്
AKV
Dec 21, 2022
CODE :Fat11909
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഹലാലായ സമ്പത്ത് ആര് നല്‍കിയാലും സ്വീകരിക്കുന്നത് തെറ്റില്ല. ആപ്ലിക്കേഷന്‍ പ്രൊമോട്ട് ചെയ്യുന്ന വകയില്‍ ലഭിക്കുന്ന ഭക്ഷണം ഹലാലാവണമെങ്കില്‍ നാം ചെയ്ത് ജോലി ഹലാലായിരിക്കണം. പ്രൊമോട്ട് ചെയ്യാനായി അനിസ്‍ലാമികമായ (കളവ് പറയുക, കളവ് പ്രചരിപ്പിക്കുക പോലെ) വല്ല കാര്യവും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുഖേനയാണ് ഭക്ഷണം സമ്പാദിക്കുന്നത് എന്നതിനാല്‍ ഭക്ഷ്യവസ്തു ഹറാമാണ്. അത് പോലെ അനിസ്‍ലാമികമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ പ്രോമോട്ട് ചെയ്തത് മൂഖേനയാണ് ഭക്ഷണം ലഭിക്കുന്നതെങ്കിലും ആ ഭക്ഷണം കഴിക്കല്‍ ഹറാം തന്നെ. അനിസ്‍ലാമികമല്ലാത്ത ആപ്ലിക്കേഷന്‍ ഇസ്‍ലാമികമായ രീതിയില്‍ പ്രൊമോട്ട് ചെയ്തതു കാരണം ആപ്ലിക്കേഷന്‍ ടീം നല്‍കുന്ന സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിന് വിരോധമില്ല.
ഹലാലായത് മാത്രം സമ്പാദിക്കാനും അതു വഴി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും നാഥന്‍ തൌഫീഖ് പ്രദാനം ചെയ്യട്ടെ.