വിഷയം: നോമ്പ്
ശ്വാസം മുട്ടലിനുള്ള സ്പ്രേ ഉപയോഗിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ ?
ചോദ്യകർത്താവ്
Arshu
Mar 28, 2024
CODE :Fas13438
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ശ്വാസം മുട്ടലിനുള്ള സ്പ്രേ നോമ്പ് നോറ്റ് ഉപയോഗിച്ചാൽ നോമ്പ് മുറിയുന്നതാണ്. തടിയുള്ള വസ്തു അകത്ത് കടന്നാൽ നോമ്പ് മുറിയും എന്നതിനാലാണ് ഇത്. ആകയാൽ കഴിവതും രാത്രി സമയത്ത് ഉപയോഗിക്കുകയാണ് വേണ്ടത്. പകലിൽ നിർബന്ധിതനായി ഉപയോഗിക്കേണ്ടി വന്നാൽ ഉപയോഗിക്കുന്നതിന് തെറ്റില്ല. പിന്നീട് പ്രസ്തുത നോമ്പ് ഖളാഅ് വീട്ടിയാൽ മതി.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ