വിഷയം: ആർത്തവം
എനിക്ക് സാധാരണയായി 4-5 ദിവസമാണ് ആർത്തവം ഉണ്ടാവാറ്.അത് ചില മാസത്തിൽ 3 ദിവസം മാത്രമേ ഉണ്ടാവാറ്. ഈ റമളാനിൽ ഒരു രണ്ടര ദിവസമേ ആർത്തവം വന്നിട്ടുള്ളൂ.ഒരു രാത്രിയും ഒരു ദിവസം മുഴുവനും ഞാൻ കാത്തു നിന്നു.ഈ ഒരു സമയത്ത് കളർ ഇല്ലാത്ത ഡിസ്ചാർജും വെള്ള കളർ ഉള്ള ഡിസ്ചാർജും ചെറിയ അളവിൽ വന്നിട്ടുണ്ട്.ആർത്തവം കഴിഞ്ഞു എന്ന ഉറപ്പിൽ പിറ്റേ ദിവസം ഞാൻ നോമ്പ് എടുക്കുകയും കുളിച്ച് നിസകരിക്കുകയും ചെയ്തു.പിന്നീട് അന്ന് മഗ്രിബിന്റെ സമയത്ത് ബാത്ത്റൂമിൽ പോയപ്പോൾ വളരെ കുറഞ്ഞ അളവിൽ ഒരു നൂലു പോലെ ഒരു വളരെ നേരിയ പിങ്കിഷ് നിറമുള്ളതും കളർ ഇല്ലാത്തതുമായ ഡിസ്ചാർജ് വന്നു.പിന്നീട് ഒന്നും വന്നില്ല.അപ്പോൾ ഇനിയും കുളിക്കണോ?ആ എടുത്ത ഒരു നോമ്പ് കളാ വീട്ടണോ?
ചോദ്യകർത്താവ്
ഒരു സഹോദരി
Apr 9, 2024
CODE :Fas13541
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പതിവ് തെറ്റി വന്നാലും 24 മണിക്കൂറിന് ശേഷം രക്തം നിലച്ചാൽ കുളിച്ച് ശുദ്ധിയായി നിസ്കരിക്കണം. രണ്ടര ദിവസം കഴിഞ്ഞ് രക്തം കണ്ടിട്ടില്ലെങ്കിൽ പിന്നീട് കാത്തിരിക്കരുത്. കുളിച്ച് ശുദ്ധിയാകണം. നോമ്പ് നോൽക്കേണ്ട സമയത്ത് നോമ്പ് നോൽക്കുകയും വേണം. പിന്നീട് വീണ്ടും (പതിനഞ്ച് ദിവസത്തിനുള്ളിലായി) രക്തം കണ്ടാൽ ഹൈളായി തന്നെ അതും പരിഗണിക്കണം. രക്തം നേരിയ നിറത്തിലായാലും അൽപം സമയമേ ഉണ്ടായിട്ടുള്ളൂ എന്നാലും ശരി. ഇടക്ക് വെച്ച് നോമ്പ് നോറ്റപ്പോൾ പൂർണ ശുദ്ധിയുണ്ടായിട്ടുണ്ടെങ്കിൽ പ്രസ്തുത നോമ്പ് പിന്നീട് ഖളാഅ് വീട്ടേണ്ടതില്ല (ഖളാഅ് വീട്ടലാണ് ഉത്തമം).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ