വിഷയം: നോമ്പ്
മുപ്പത് നോമ്പ് നോറ്റ് ഒരു പ്രവാസി നാട്ടിലെത്തുകയും നാട്ടിൽ പിറ്റേ ദിവസവും നോമ്പാണെങ്കിൽ നാട്ടുകാരുടെ കൂടെ നോമ്പ് നോൽക്കേണ്ടതുണ്ടോ? അതോ നോമ്പ് നോൽക്കാതെ നോമ്പ്കാരനെ പോലെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ചാൽ (ഇംസാക് ചെയ്താൽ) മതിയോ?
ചോദ്യകർത്താവ്
Abu Amrah
Apr 9, 2024
CODE :Fas13542
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മുപ്പത് നോമ്പ് നോറ്റ് നാട്ടിലെത്തിയ പ്രവാസി നാട്ടിലെ അവസ്ഥക്കനുസരിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതായത്, പിറ്റേ ദിവസവും നാട്ടിൽ നോമ്പാണെങ്കിൽ നാട്ടുകാരുടെ കൂടെ നോമ്പ് നോൽക്കണം എന്നർത്ഥം. പ്രവാസിയെ സംബന്ധിച്ചിടത്തോളം നോമ്പ് മുപ്പത്തിയൊന്നാകുമെങ്കിലും നോമ്പ് നോൽക്കാതിരിക്കരുത്. അവരുടെ കൂടെ നോമ്പ് നോൽക്കണം. ഇംസാക് അല്ല വേണ്ടത് (തുഹ്ഫ നോക്കുക)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ