വിഷയം: സ്വയംഭോഗം
നോമ്പ് നിർബന്ധമില്ലാത്ത ഒരു രോഗി റമളാനിലെ പകലിൽ സ്വയം ഭോഗം ചെയ്താൽ എന്ത് പ്രായശ്ചിത്തമാണ് നൽകേണ്ടത്?
ചോദ്യകർത്താവ്
Abdul Rasheed k
Jun 2, 2024
CODE :Fas13641
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സ്വയം ഭോഗം എന്നും ഹറാം തന്നെയാണ്. നോമ്പ് നിർബന്ധമുള്ളവനായാലും അല്ലെങ്കിലും റമളാനിൽ നോമ്പ് നോറ്റ് സ്വയം ഭോഗം ചെയ്താൽ (സ്ഖലിക്കുകും ചെയ്താൽ ) നോമ്പ് അസാധുവാകുകയും കുറ്റക്കാരനാവുകയും ചെയ്യും. പെട്ടന്ന് പശ്ചാത്തപിച്ച് മടങ്ങണം. മറ്റു പ്രായശ്ചിത്തമൊന്നുമില്ല
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ