വിഷയം: നോമ്പ്
ഏമ്പക്കം ഇടുമ്പോൾ ഭക്ഷണത്തിൻ്റെ അംശം ഉള്ളിലേക്ക് പോയാൽ നോമ്പ് മുറിയുമോ? ഗ്യാസ് ഉണ്ടാവുന്നത് പോലെ ഭക്ഷണത്തിൻ്റെ രുചിയും തൊണ്ടയിൽ അനുഭവപ്പെട്ടാൽ നോമ്പ് മുറിയുമോ?
ചോദ്യകർത്താവ്
Fathima
Jun 16, 2024
CODE :Fas13679
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഏമ്പക്കം ഇടുമ്പോൾ, ഭക്ഷണത്തിൻ്റെ അംശം വായയുടെ പ്രത്യക്ഷ ഭാഗത്ത് വന്നതിനു ശേഷം തുപ്പിക്കളയാൻ കഴിഞ്ഞിട്ടും തുപ്പാതെ ഉള്ളിലേക്ക് പോയാൽ നോമ്പ് മുറിയും. മനപ്പൂർവമല്ലാതെ ഭക്ഷണം ഉള്ളിലേക്ക് പോയാൽ നോമ്പ് മുറിയുന്നതല്ല. രുചി തടിയുള്ള വസ്തു അല്ലാത്തതിനാൽ രുചി തൊണ്ടയിൽ അനുഭവപ്പെട്ടാൽ നോമ്പ് മുറിയുന്നതല്ല. (ഫത്ഹുൽ മുഈൻ )
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ