വിഷയം: കുളി
ജനാബത് കുളി കഴിഞ്ഞതിനു ശേഷം നിയ്യത്തിൽ സംശയിച്ചാൽ മാറ്റി കുളിക്കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
Shamseer
Jun 24, 2024
CODE :Fas13700
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കുളി കഴിഞ്ഞതിനു ശേഷം നിയ്യതിൽ സംശയിച്ചാൽ മടക്കി കുളിക്കേണ്ടതില്ല(നിയ്യത് വെച്ചിട്ടുണ്ടാകും എന്ന് കരുതി മുന്നോട്ട് പോകാം). വെച്ചിട്ടില്ലെന്ന് ഉറപ്പെങ്കിൽ നിർബന്ധമായും കുളി മടക്കണം. ഇനി, കുളിക്കുന്നതിനിടയിലാണ് സംശയം ഉണ്ടാകുന്നതെങ്കിൽ ഉടൻ നിയ്യത് വെച്ച് കുളിയിൽ തുടരുക. മുമ്പ് കഴുകി പോയ അവയങ്ങൾ വീണ്ടും കഴുകുകയും വേണം. (ഫത്ഹുൽ മുഈൻ)
അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ