എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പെടുക്കുന്നതാണോ അതോ എല്ലാ മാസത്തെയും 13, 14, 15 തിയ്യതികളിലെ സുന്നത് നോമ്പെടുക്കലാണോ ഏറ്റവും ഉത്തമമായത്?
ചോദ്യകർത്താവ്
Muhammed
Mar 4, 2020
CODE :Fiq9625
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്‌ചയും നോമ്പെടുക്കല്‍ സുന്നത്താണെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. അതുപോലെ എല്ലാ അറബ്മാസങ്ങളിലെയും 13,14,15 (അയ്യാമുല്‍ബീള്) ദിവസങ്ങളിലും നോമ്പ് പിടിക്കല്‍ സുന്നത്താണെന്ന് ഹദീസുകളിലുണ്ട്. എന്നാല്‍ ഇവ രണ്ടും പവിത്രതയില്‍ താരതമ്യം ചെയ്യപ്പെട്ടതായി എവിടെയും കാണുന്നില്ല. എങ്കിലും ഇവയിലേതെങ്കിലും ഒന്ന് മാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് എല്ലാ തിങ്കളും വ്യാഴവും നോമ്പ് പിടിക്കലാകും 13,14,15, ദിവസങ്ങിലെ നോമ്പിനേക്കാള്‍് ഉചിതം. കാരണം വ്യാഴവും തിങ്കളും നോമ്പ് പിടിച്ചാല്‍ മാസത്തില്‍ 8 ദിവസം നോമ്പ് കിട്ടുമല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.