വിഷയം: സമയം തെറ്റി ഭക്ഷണം കഴിച്ചവന്‍റെ നോമ്പ്
അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത് കേട്ട് നോമ്പ് തുറന്നു. അഞ്ചു മിനുട്ട് കഴിഞ്ഞു മറ്റു പള്ളികളിൽ നിന്നും ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോഴാണ് അടുത്ത പള്ളിയിൽ സമയമാവുന്നതിന്റെന മുമ്പാണ് ബാങ്ക് വിളിച്ചതെന്ന് അറിഞ്ഞത്. ആ നോമ്പിന്റെു വിധിയെന്താണ്. അത് പോലെ സമയമറിയാൻ മാർഗ്ഗമില്ലാത്ത ഒരാൾ സുബ്ഹി ബാങ്ക് വിളിച്ചുണ്ടാവില്ല എന്ന ഏകദേശ ധാരണയുടെ അടിസ്ഥാനത്തിൽ അത്താഴം കഴിച്ചു. പിന്നീടാണ് മനസ്സിലായത് സുബ്ഹി ബാങ്കിന്റെം സമയവും കഴിഞ്ഞാണ് അത്താഴം കഴിച്ചതെന്ന്. ഇതിന്റെ വിധി?
ചോദ്യകർത്താവ്
റഷീദ് (അബു നജ ) യു എ ...
May 8, 2020
CODE :Fiq9787
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അത്താഴസമയമാണെന്ന് കരുതി സുബ്ഹിന്‍റെ സമയമായ ശേഷമോ മഗ്രിബ് ആയെന്ന് കരുതി മഗ്രിരിബിന് മുമ്പോ ഭക്ഷണം കഴിക്കുകയും പിന്നീട് ഭക്ഷണം കഴിച്ചത് പകല്‍സമയത്താണെന്ന് വ്യക്തമാവുകയും ചെയ്താല്‍ അവന്‍റെ നോമ്പ് ബാത്തിലായി. ഈ രണ്ടു സാഹചര്യത്തിലും നോമ്പ് പിന്നീട് ഖളാ വീട്ടേണ്ടതാണ്.
സുബ്ഹ് പുലര്‍ന്ന ശേഷമാണ് അത്താഴം കഴിച്ചതെന്ന് പിന്നീട് വ്യക്തമായാല്‍ അവന്‍റെ നോമ്പ് ബാത്വിലായെങ്കിലും നോമ്പ് മുറിയുന്ന കാര്യങ്ങളൊന്നും മഗ്രിബ് വരെ ചെയ്യാന്‍ പാടില്ല (ഫത്ഹുല്‍മുഈന്‍) .
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.