സുബ്ഹ് ബാങ്ക് കൊടുത്തു കൊണ്ടിരിക്കേ വെള്ളമോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ കഴിച്ചാല്‍ നോമ്പ് ശരിയാകുമോ.

ചോദ്യകർത്താവ്

മുഹമ്മദ് അസ്‍ലം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഫജ്റ് സ്വാദിഖ് ഉദിച്ചതു മുതല്‍ സൂര്യന്‍ അസ്തമിക്കുന്നതു വരെ ഭക്ഷണ പാനീയങ്ങള്‍ വെടിയല്‍ നോമ്പു ശരിയാവാന്‍ അത്യാവശ്യമാണ്. സുബ്ഹിയുടെ സമയം പ്രവേശിക്കുന്നത് ഫജ്റ് സ്വാദിഖ് വെളിവാകുമ്പോഴാണ്. ആ സമയത്താണ് സാധാരണ നമ്മുടെ നാടുകളില്‍ സുബ്ഹിയുടെ ബാങ്കു കൊടുക്കാറ്. അതിനാല്‍ ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത് ഫജ്റ് സ്വാദിഖ് ഉദിച്ചയുടനെ എന്തെങ്കിലും ഭക്ഷിച്ചാല്  നോമ്പു ശരിയാകുമോ എന്നായിരിക്കണം. (ഫജ്റ് സ്വാദിഖ് ഉദിക്കുന്നതിനു മുമ്പ് ഒരു ബാങ്ക് കൊടുക്കല്‍ സുന്നത്തുണ്ട്. ചിലയിടങ്ങളില്‍ അത് നിര്‍വ്വഹിക്കപ്പെടാറുമുണ്ട്) സുബ്ഹിയുടെ സമയം ആയതിനു ശേഷം ഉള്ളിലേക്കെന്തെങ്കിലും ഇറക്കിയാല്‍ നോമ്പു മുറിയുന്നതാണ്. ഫജ്റ് സ്വാദിഖ് ഉദിച്ചപ്പോള്‍ വായയില്‍ ഭക്ഷണമുണ്ടെങ്കില്‍ അത് ഉടനെ തുപ്പിക്കളയണം.  തുപ്പിക്കളയാന്‍ അമാന്തിച്ചു നില്‍ക്കുകയും അതില്‍ നിന്ന് എന്തെങ്കിലും ഉള്ളിലേക്ക് ഇറങ്ങുകയും ചെയ്താല്‍ നോമ്പ് ബാഥിലാകും. അത് അറിയാതെ സംഭവിച്ചാലും ശരി. പക്ഷേ, പെട്ടെന്നു തന്നെ തുപ്പിക്കളയുന്നതിനിടയില്‍ അറിയാതെ എന്തെങ്കിലും ഉള്ളിലേക്ക് ഇറങ്ങി പോയാല്‍ അതില്‍ കുഴപ്പമില്ല. (തുഹ്ഫ, ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter