റമദാനില്‍ രാത്രിയില്‍ ഭാര്യ ഭര്‍ത്താവിനെ മുഷ്ടി മൈഥുനം ചെയ്താല്‍ ഭാര്യക്കും കുളി നിര്‍ബന്ധമുണ്ടോ? ഈ അശുദ്ധിയിലായി ഭര്‍ത്താവ് സുബ്ഹി കഴിയുന്നത് വരെ ഉറങ്ങിപ്പോയാല്‍ ഭര്‍ത്താവിന്‍റെ നോമ്പിന്‍റെ അവസ്ഥയെന്താണ്? ഇതിന് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

ചോദ്യകർത്താവ്

നസീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മുഷ്ടി മൈഥുനം മൂലം ആര്‍ക്കാണോ സ്ഖലനം സംഭവിച്ചത് അവര്‍ വലിയ അശുദ്ധിയുള്ളവരായി. ഭാര്യയുടെ മുഷ്ടി മൈഥുനം മൂലം ഭര്‍ത്താവിനു സ്ഖലനം സംഭവിച്ചാല്‍ ഭര്‍ത്താവിനു കുളി നിര്‍ബന്ധമാകും. ഇനി ഭാര്യക്കും സ്ഖലനമുണ്ടായിട്ടുണ്ടെങ്കില്‍ ഭാര്യക്കും കുളി നിര്‍ബന്ധമാകും. സ്ഖലനം സംഭവിച്ചിട്ടില്ലെങ്കില്‍ മുഷ്ടി മൈഥുനം മൂലം കുളി നിര്‍ബന്ധമാകുകയില്ല.

രാത്രിയില്‍ ഭാര്യയുമായി ബന്ധപെട്ടോ മറ്റോ ജനാബതുകാരനായാല്‍ സുബ്ഹുക്കുമുമ്പു തന്നെ കുളിക്കണമെന്ന് നോമ്പു ശരിയാകാനുള്ള നിബന്ധനയല്ല. സൂര്യന്‍ ഉദിച്ചതിനു ശേഷം കുളിച്ചാലും അവന്‍റെ നോമ്പിനു ഒരു കുഴപ്പവുമില്ല. പക്ഷേ, സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട സുബ്ഹ് നിസ്കാരത്തിനു വേണ്ടി, നോമ്പു വേളയിലും അല്ലാത്തപ്പോഴും, കുളിക്കല്‍ അത്യാവശ്യവും നിര്‍ബന്ധവുമാണ്.  നോമ്പു നോല്കുന്നവന്‍ സുബ്ഹിക്കു മുമ്പായി തന്നെ ജനാബത് കുളിക്കുന്നതാണ് സുന്നത്.

റമദാനില്‍ രാത്രി വലിയഅശുദ്ധിയുണ്ടാവുകയും ആ അശുദ്ധിയോടെ സുബ്ഹി വരെ ഉറങ്ങുകയും ചെയ്താല്‍ അതിനു ഒരു പ്രായശ്ചിത്യവും ചെയ്യേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter